കാക്കനാട് : ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങി വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. പറവൂർ മന്നം മനയ്ക്കപ്പടിയിലുള്ള ചന്ദനത്തോപ്പിൽ വീട്ടിൽ ഷിബിൽ റഹ്‌മാനെയാണ് (38) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ ഓർഡർചെയ്ത് വാങ്ങിയശേഷം മൊബൈൽ ഫോണിലൂടെയുള്ള ഓൺലൈൻ ഇടപാട് നടക്കാതെ വരുമ്പോൾ കാഷ് ചെക്ക് നൽകിയായിരുന്നു തട്ടിപ്പെന്ന് പോലീസ് പറയുന്നു. വൈകുന്നേരം ബാങ്ക് ഇടപാടുകൾ അവസാനിച്ചതിനുശേഷം ഉള്ള സമയത്തായിരുന്നു തട്ടിപ്പ്. മറ്റ് വഴികളില്ലാത്തതിനാൽ അക്കൗണ്ടിൽ പണമുണ്ടെന്ന ഉറപ്പിൽ ചെക്ക് സ്വീകരിക്കുന്ന വ്യാപാരികൾ ചെക്ക് മാറ്റാൻ ബാങ്കിൽ ചെല്ലുമ്പോഴാണ് തട്ടിപ്പ് അറിയുന്നത്. മാവേലിപുരത്ത് പ്രവർത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് മൊത്തവിൽപ്പന ശാലയിൽനിന്ന് റീട്ടെയിൽ വില്പനയ്ക്കെന്ന് പറഞ്ഞ് ആറുലക്ഷം രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് പേപ്പർ ബണ്ടിലുകൾ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..