സുരക്ഷ പോര; 20 സ്കൂൾ ബസുകൾക്ക് അനുമതിയില്ല


1 min read
Read later
Print
Share

• വാഹനങ്ങളിൽ സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ സേഫ്റ്റി സ്റ്റിക്കർ പതിക്കുന്നു

കാക്കനാട് : മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്കൂൾ ബസുകൾക്ക് മോട്ടോർ വാഹനവകുപ്പ് അനുമതി നിഷേധിച്ചു. വാഹനങ്ങളുടെ തകരാറുകൾ എത്രയുംവേഗം പരിഹരിച്ച് ആർ.ടി. ഓഫീസിൽ ഹാജരാക്കാൻ നിർദേശം നൽകി. എറണാകുളം ആർ.ടി. ഓഫീസിന്റെ കീഴിലുള്ള സ്കൂൾ, കോളേജ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കാക്കനാട് ഇൻഫോപാർക്ക് എക്സ്‌പ്രസ് ഹൈവേയിലാണ് നടത്തിയത്. 110 വാഹനങ്ങളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതിൽ ജി.പി.എസ്. പ്രവർത്തനക്ഷമമല്ല, എമർജൻസി എക്സിറ്റ് വാതിൽ ഇല്ല തുടങ്ങിയ മാനദണ്ഡങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ട വാഹനങ്ങളെയാണ് മോട്ടോർ വാഹനവകുപ്പ് തിരിച്ചയച്ചത്.

സ്കൂൾ ബസുകൾ ഉദ്യോഗസ്ഥർ ഓടിച്ചു നോക്കിയായിരുന്നു പരിശോധന. യോഗ്യത നേടിയ വാഹനങ്ങളിൽ (സുരക്ഷിത സ്കൂൾ വാഹനം) സേഫ്റ്റി സ്റ്റിക്കർ പതിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ ആദ്യ സുരക്ഷാ സ്റ്റിക്കർ പതിച്ച് പരിശോധനയുടെ ഉദ്ഘാടനം നിർവഹിച്ചു. ജൂൺ ഒന്ന് മുതൽ സുരക്ഷാ സ്റ്റിക്കർ പതിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ വ്യക്തമാക്കി. ഫിറ്റ്‌നസ് ടെസ്റ്റിൽ പങ്കെടുക്കാതിരുന്ന വാഹനങ്ങൾ ബുധനാഴ്ച നടക്കുന്ന പരിശോധയിൽ കൊണ്ടുവരണമെന്നും അധികൃതർ പറഞ്ഞു. കാക്കനാട് രാജഗിരി കോളേജിൽനടന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും ജീവൻരക്ഷാ പരിശീലനവും രാജഗിരി കോളേജ് ഡയറക്ടർ ഫാ. മാത്യു വട്ടത്തറ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർ.ടി.ഒ. കെ.കെ. രാജീവ് അധ്യക്ഷത വഹിച്ചു. വിദ്യാവാഹൻ ആപ്പ് എല്ലാ സ്കൂൾ അധികൃതരും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..