• ബി.ഡി.ജെ.എസ്. മൂവാറ്റുപുഴയിൽ നടത്തിയ റബ്ബർ കർഷക സംഗമം റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ : കേരളത്തിലെ റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി.ഡി.ജെ. എസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന റബ്ബർ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണൻ.
ബി.ഡി.ജെ.എസ്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.പി. സത്യൻ അധ്യക്ഷത വഹിച്ചു. റബ്ബറിന് കിലോയ്ക്ക് കുറഞ്ഞത് 250 രൂപയെങ്കിലും ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ പറഞ്ഞു. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, പ്രൊഫ. മോഹനൻ, ജയരാജൻ, അരുൺ മോഹൻ, പി.കെ. റെജി, ജയദേവൻ മാടവന, അനു വാഴാട്ട്, പ്രതീക്ഷ പുഷ്പൻ, പി.എൻ. പ്രഭ, നിർമല ചന്ദ്രൻ, ഭാനുമതി, ജിനേഷ് കാക്കനാട്, ഉമേഷ് ഉല്ലാസ്, വിജയ നെടുമ്പാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..