• ബസുകൾ അപകടത്തിൽപ്പെടുന്ന സി.സി.ടി.വി. ദൃശ്യം
കാക്കനാട് : കാക്കനാട്-സിവിൽലൈൻ റോഡിൽ പാലച്ചുവട് ഗ്രൗണ്ടിനുസമീപം ബസുകൾ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽനിന്നും എറണാകുളത്തേക്കുപോയ ബസിനുപിന്നിൽ കാക്കനാട് നിന്നും എറണാകുളത്തേക്കുപോയ ബസ് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം മുഖത്തും തലയ്ക്കും പരിക്കേറ്റ യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പാലച്ചുവട് ബസ് സ്റ്റോപ്പിനടത്തുള്ള ഹമ്പിന് തൊട്ടുമുൻപായി മൂവാറ്റുപുഴ ബസ് ബ്രേക്കിട്ടപ്പോൾ പിന്നാലെയെത്തിയ കാക്കനാട് റൂട്ടിലോടുന്ന ബസ് ഇടിക്കുകയായിരുന്നു. കാക്കനാട് ബസിലെ ഡ്രൈവർ ഉൾപ്പെടെ രണ്ട് ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..