പെരുമ്പാവൂർ : സൗത്ത് എഴിപ്രം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. മാത്ത്‌സ്, ജൂനിയർ അറബിക് ഫുൾടൈം ലാംഗ്വേജ് ടീച്ചർ (എൽ.പി.എസ്.എ.) ഒഴിവുണ്ട്. അഞ്ചിന് രാവിലെ 11-ന് ഇന്റർവ്യൂ നടക്കും.
കുറുപ്പംപടി : ഡയറ്റ് ലാബ് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് (ഹിന്ദി) പാർട്‌ടൈം അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം അഞ്ചിന് രാവിലെ 11-ന് ഇന്റർവ്യൂവിനെത്തണം.
കുറുപ്പംപടി : അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം അധ്യാപക തസ്തികയിൽ ശനിയാഴ്ച രാവിലെ 11-ന് ഇന്റർവ്യൂ നടക്കും.
കോലഞ്ചേരി : കറുകപ്പിള്ളി ഗവ. യു.പി. സ്കൂളിൽ ജൂനിയർ ഹിന്ദി എൽ.പി.എസ്.എ. ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഹാജരാകണം.
കോലഞ്ചേരി : കുന്നക്കുരുടി ഗവ. യു.പി. സ്കൂളിൽ ഹിന്ദി യു.പി.എസ്.ടി. ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2-ന് ഉദ്യോഗാർഥികൾ ഹാജരാകണം.
കോലഞ്ചേരി : കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് അധ്യാപകരെ വേണം. ശനിയാഴ്ച യഥാക്രമം രാവിലെ 10-നും 11.30-നും കൂടിക്കാഴ്ചകൾ നടക്കും.
കോലഞ്ചേരി : പൂത്തൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകരെ വേണം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് ഹയർ സെക്കൻഡറി സ്കൂൾ ഓഫീസിൽ നടക്കും. സ്കൂളിലെ ഹിന്ദി എച്ച്.എസ്.എ., എൽ.പി.എസ്.എ. എന്നീ ഉദ്യോഗങ്ങൾക്കായി വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..