Caption
കാക്കനാട് : ജില്ലയിൽ പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് 16,000 കുട്ടികൾ.
ആറാം പ്രവൃത്തിദിനം വരെ സ്‌കൂൾ പ്രവേശനം തുടരുമെന്നതിനാൽ കുട്ടികളുടെ എണ്ണം ഇനിയും കൂടും. സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും സംയുക്തമായി പൂർത്തിയാക്കിയിട്ടുള്ളത്. പൂർണമായും ഹരിത നടപടിക്രമങ്ങൾ പാലിച്ചാണ് അലങ്കാരങ്ങളും ആഘോഷങ്ങളും നടത്തുക.
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വ്യാഴാഴ്ച രാവിലെ പത്തിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..