കാക്കനാട് : ജില്ലയിൽ നിർമാണ മേഖലയിലെ കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിച്ചു.
ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൂലി പുതുക്കി നിശ്ചയിച്ചത്.
ജൂൺ ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. രണ്ട് വർഷമാണ് കരാറിന്റെ കാലാവധി.
യോഗത്തിൽ തൊഴിൽ തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് തർക്കപരിഹാര കമ്മിറ്റിയും രൂപവത്കരിച്ചു.
തൊഴിലാളി സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.എം. അഷ്‌റഫ്, പി.എസ്. സതീഷ്, പി.ആർ. സൈമൺ, സി.വി. ശശി, പി.പി. അലിയാർ, ഇ.എ. അഷ്‌റഫ്, പി.കെ. കുഞ്ഞഹമ്മദ്, അരുൺ ഗോപി, വി.കെ. അനിൽകുമാർ, പി.എം. ലത്തീഫ് എന്നിവരും തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബി. ചന്ദ്രമോഹൻ, എസ്. സുനിൽകുമാർ, ടി. മിജുലാൽ, സി.പി. നാസർ, ലീസൺ പൗലോസ്, പി.ഐ. ബുഹാരി, വി.വി. തങ്കച്ചൻ, കെ.യു. അലിയാർ, ജിതിൻ സുധാകൃഷ്ണൻ, കെ.എസ്. അനിൽകുമാർ, വി.ജി. ജോസ് എന്നിവരും പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..