കാക്കനാട് : തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് സമുച്ചയമാക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തി.
സംസ്ഥാന യുവജന കായികക്ഷേമ വകുപ്പാണ് സ്പോർട്സ് സമുച്ചയത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്. ഉമാ തോമസ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സ്പോർട്‌സ് കൗൺസിലിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നടുവിലൂടെ വഴി പോകുന്നതിനാൽ ഗ്രൗണ്ടിനോട് ചേർന്നുള്ള സർക്കാർ ഭൂമി പദ്ധതിക്കായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ ഭൂമി ലഭിച്ചാൽ സ്പോർട്‌സ് സമുച്ചയത്തോട് ചേർന്ന് മറ്റൊരു ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത് പരിഗണിക്കാമെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..