കോഴിക്കോട് : ഡോക്ടർ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ. കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി 274- അർച്ചനയിൽ വീട്ടിൽ ഡോ. റാം മനോഹർ (78), ഭാര്യ ഡോ. ശോഭ റാം മനോഹർ (72) എന്നിവരാണ് ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഡോ. റാം മനോഹർ കണ്ണൂർ സ്വദേശിയും ഡോ. ശോഭ തൃശ്ശൂർ സ്വദേശിനിയുമാണ്.
നാട്ടിക ചേർക്കര തളിക്കുളം തോട്ടുപുര വീട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ ആറുമാസം മുമ്പാണ് മലാപ്പറമ്പ് കോളനിയിൽ താമസം ആരംഭിച്ചത്. ഇരുവരും നിത്യരോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാനില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് ചേവായൂർ പോലീസ് കണ്ടെടുത്തു. അലോപ്പതിമരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മകൾ ഡെന്റിസ്റ്റായ ഡോ. ടി.ആർ. അർച്ചന ഇതേ കോളനിയിൽ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ഡോ. റാം മനോഹർ കാൻസർബാധിതനായിരുന്നു. ഡോ. ശോഭയ്ക്ക് കടുത്ത നടുവേദനമൂലം ദീർഘകാലമായി പ്രയാസം അനുഭവിക്കുകയായിരുന്നു. ഡോ. റാം മനോഹർ ഇ.എൻ.ടി. വിദഗ്‌ധനും ഡോ. ശോഭ പീഡിയാട്രീഷ്യനുമാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചവരാണ്. മൂന്നാർ, കൊടുങ്ങല്ലൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മുമ്പ് ക്ലിനിക്കുകൾ നടത്തിയിട്ടുണ്ട്.
മരുമകൻ ഡോ. എം.ആർ. അർജുൻ മാഹി ഡെന്റൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.സംസ്കാരം ഞായറാഴ്ച രാവിലെ 9-ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..