'ദേവാലയ വളപ്പിൽ നിന്ന് സ്റ്റേഷൻ മാറ്റണം'


1 min read
Read later
Print
Share

മെട്രോയ്ക്കെതിരേ ചെമ്പുമുക്കിൽ സമരവുമായി ഇടവകാംഗങ്ങൾ

കാക്കനാട് : ദേവാലയ വളപ്പിൽനിന്ന് മെട്രോ സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങൾ സമരവുമായി റോഡിലിറങ്ങി. ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസിന്റെ പുതിയ ദേവാലയത്തിനോട് ചേർന്നാണ് ചെമ്പ്മുക്ക് മെട്രോ സ്റ്റേഷനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ ഒന്നരമീറ്റർ മാത്രം അകലെയാണിത്. കെട്ടിടനിർമാണ ചട്ടമനുസരിച്ച് സുരക്ഷയ്ക്കായി കെട്ടിടത്തിൽനിന്ന് ആറുമീറ്റർ ഫയർവേ വേണമെന്നുപോലും കണക്കാക്കാതെയാണ് ഇവിടെ സ്റ്റേഷൻ പണിയാൻ മെട്രോ അധികൃതരുടെ നീക്കമെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു. നേരത്തേ പള്ളിയുടെ മുൻവശത്തുനിന്ന് മെട്രോയ്ക്കായി സ്ഥലം വിട്ടുകൊടുത്തിരുന്നു. പുനർനിർമിച്ച പള്ളിയോട് ചേർന്നുള്ള സ്ഥലമേറ്റെടുക്കുന്നതിനുപകരം പള്ളിയുടെ എതിർവശത്തെ 23 സെന്റ് സ്ഥലം നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ അംഗീകരിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. വീണ്ടും സ്ഥലമേറ്റെടുക്കുന്നതിനെതിരേയാണ് സമരപ്രഖ്യാപന കൺവെൻഷനും റാലിയും നടത്തിയത്. റാലി ഇടവക വികാരി ഫാ. ടൈറ്റസ് ആന്റണി കുരിശു വീട്ടിൽ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. റോഷൻ റാഫേൽ, സമരസമിതി കൺവീനർ കുര്യൻ തറമേൽ, സെക്രട്ടറി ബാബു ജോൺ കൊട്ടാരത്തിൽ, മാർട്ടിൻ പാട്രിക്, ഷാജി ചക്കാലക്കൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..