കരുമാല്ലൂർ : കരുമാല്ലൂരുകാരനായ പി.ആർ. മുകേഷ് കസാഖ്‌സ്താനിലേക്ക് പറക്കും, തന്റെ കൈക്കരുത്ത് ലോകത്തെ കാണിക്കാൻ. പഞ്ചഗുസ്തി ദേശീയ മത്സരത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തോടെ 64-ലും തന്റെ കൈക്കരുത്തിന് ചെറുപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ് കരുമാല്ലൂർ തട്ടാംപടി പുന്നപ്പേരി വീട്ടിൽ പി.ആർ. മുകേഷ്.
40 വർഷത്തോളമായി പഞ്ചഗുസ്തി മത്സരരംഗത്തുള്ള നിരവധി നേട്ടങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ഒടുവിൽ കശ്മീരിൽ നടന്ന ദേശീയ മത്സരത്തിലാണ് മെഡൽ നേടിയത്. ഇന്ത്യൻ ആം റസലിങ് അസോസിയേഷൻ നടത്തിയ സീനിയർ ഗ്രാന്റ്മാസ്റ്റർ വിഭാഗത്തിൽ ഇടതുകൈയിലും വലതുകൈയിലും ഒന്നാം സ്ഥാനം നേടി. ഓഗസ്റ്റ് 26-നാണ് കസാഖ്‌സ്താനിൽ രാജ്യാന്തര മത്സരം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..