• ശ്രീരാമവിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ ദേവസ്വം സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.വി. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം : ചവളക്കാരൻ സമുദായത്തെ പട്ടിക ജാതിയിൽ ഉൾപ്പെടുത്തുന്നതുവരെ പൂർണ ഒ.ഇ.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 1970-ൽ കേന്ദ്ര സർക്കാർ പട്ടികജാതി ഭേദഗതി ബില്ലിൽ കേരളത്തിൽനിന്നും പട്ടികജാതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത ചവളക്കാരൻ സമുദായത്തെ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പട്ടികജാതിയിലോ, പൂർണ ഒ.ഇ.സി. ലിസ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലായെന്നത് കടുത്ത അനീതിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.വി. ജയരാജ് ഉദ്ഘാടനം ചെയ്തു. പി.ഇ. കൃഷ്ണൻ അധ്യക്ഷനായി. വനിതാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് മൈക്രോ ജോയിന്റ് കൺവീനർ അമ്പിളി സജീവ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ ഗോവിന്ദ് സജീവ്, ഗൗരീനന്ദ ഷാജി എന്നിവരെ അനുമോദിച്ചു. ഷീല കൃഷ്ണൻ അധ്യക്ഷയായി.
യൂണിയൻ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എൻ. ബോസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.കെ. അനിൽ, സംസ്ഥാന ട്രഷറർ എം.വി. ഗോപി, പി.കെ. കൃഷ്ണൻ, പി.കെ. രാമചന്ദ്രൻ, ഓമന രാജു, ഉഷ രാജു, സി.ഇ. ശശി, മല്ലിക കേശവൻ, എം.കെ. മോഹനൻ, എം.ജി. സജീവ്, അഭിലാഷ് രാജ്, വി.കെ. ബാലൻ, എം.കെ. രാജൻ, പി.എൻ. രാജൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..