• തൃക്കാക്കരയിൽ കുന്നുകൂടിയ മാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തൃക്കാക്കര നഗരസഭാ ഓഫീസ് പടിക്കൽ നടത്തിയ ധർണ ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : തൃക്കാക്കരയിൽ കുന്നുകൂടിയ മാലിന്യം ഉടൻ നീക്കംചെയ്യുക, വീടുകളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യത്തിന് ഫീസ് വർധിപ്പിച്ചത് പിൻവലിക്കുക തുടങ്ങിയവ ഉന്നയിച്ച് ബി.ജെ.പി. തൃക്കാക്കര നഗരസഭാ ഓഫീസ് പടിക്കൽ ധർണ നടത്തി. ദേശീയസമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സി.കെ. ബിനുമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട്, എൻ.കെ. രതീഷ് കുമാർ, എം.സി. അജയകുമാർ. സി.ബി. അനിൽകുമാർ. ബീന, എം.എ. രാജേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..