പറവൂർ : അനർഹമായ കാർഡുകളിലൂടെ റേഷൻ സാധനങ്ങൾ സബ്‌സിഡി ഇനത്തിൽ വാങ്ങിയവരിൽനിന്ന് താലൂക്ക് സപ്ലൈ ഓഫീസർ 16,31,608 രൂപ പിഴയിനത്തിൽ ഈടാക്കി. 2022 ജൂലായ് മുതൽ 2023 ജൂൺ ആദ്യം വരെയുള്ള കാലയളവിൽ 375 അനർഹ കാർഡുടമകളിൽ നിന്നാണ് പിഴ ഈടാക്കിയത്.
അന്ത്യോദയ, അന്നയോജന തുടങ്ങിയ സബ്‌സിഡി സ്കീമുകളിൽപ്പെട്ട് റേഷൻ സാധനങ്ങൾ വാങ്ങിച്ചവരിൽനിന്നാണ് കമ്പോളവില ഈടാക്കി പിഴത്തുക അടപ്പിച്ചത്.
സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങിയ സ്ക്വാഡ് മുൻഗണനാ സബ്‌സിഡി റേഷൻകാർഡുകളായ മഞ്ഞ, പിങ്ക്, നീല എന്നിവ കണ്ടെത്തിയാണ് പരിശോധനകൾ നടത്തിയത്.
താലൂക്കിൽ അനർഹമായ റേഷൻകാർഡുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന തുടർന്നുവരുകയാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ടി. ശോഭ അറിയിച്ചു.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ റേഷൻകാർഡ് ഉള്ളവരെക്കുറിച്ച് പൊതുജനങ്ങൾക്കും പരാതി നൽകാം. ഫോൺ: 0484-2442318.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..