കോലഞ്ചേരി : വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സി.എഫ്.സി. ഫണ്ട് വിനിയോഗിച്ചുള്ള വിവിധ നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ തയാറാക്കുന്നതിനും മറ്റു മേഖലകളിലെ പ്രവർത്തനങ്ങൾക്കുമായി ഇ-ഗ്രാം സ്വരാജ് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കൊമേഴ്‌സ്യൽ പ്രാക്ടീസിൽ മൂന്നുവർഷ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകൃത ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നിവയിലേതെങ്കിലുമൊന്നാണ് യോഗ്യത.
പ്രായപരിധി 18-നും 30-നും മധ്യേ (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്. യോഗ്യതയുള്ളവർ ജൂൺ 15-ന് രാവിലെ 11-ന് വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ, ബയോഡേറ്റാ, സർട്ടിഫിക്കറ്റുകളുടെ അസലും, ഓരോ കോപ്പിയും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾ പ്രവർത്തിസമയങ്ങളിൽ ബ്ലോക്ക് ഓഫീസിൽനിന്നും ലഭ്യമാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..