• പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് യാത്രാരേഖകൾ കൈമാറുന്നു
നെടുമ്പാശ്ശേരി : അശാന്തി പടരുന്ന കാലത്ത് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് യാത്രാമംഗളം നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്ക് യാത്രാരേഖകൾ കൈമാറുന്ന ചടങ്ങും അദ്ദേഹം നിർവഹിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ ടി.എം. വഹീദയ്ക്കാണ് യാത്രാരേഖകൾ കൈമാറിയത്. ഹജ്ജ് കമ്മിറ്റിയംഗം സഫർ എ. കയാൽ അധ്യക്ഷത വഹിച്ചു. തസ്‌കിയ്യത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് സെൽ ഓഫീസർ എം.ഐ. ഷാജി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..