കൊച്ചി : ജില്ലയിലെ സ്‌കൂൾ-കോളേജ് പരിസരങ്ങളിൽ ലഹരിസംഘങ്ങൾക്കെതിരേ നിരീക്ഷണം ശക്തമാക്കാൻ 'ഓപ്പറേഷൻ മൺസൂണു'മായി എക്സൈസ്. എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ റേഞ്ചുകളിൽ നിയോഗിച്ച് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുകളും കഞ്ചാവുമായി ആറുപേർ അറസ്റ്റിലായി.
22 കിലോ കഞ്ചാവുമായി പറവൂർ കുഞ്ഞിതൈ സ്വദേശി ചുരക്കുഴി വീട്ടിൽ ജോസ് (30), കളമശ്ശേരി കാവുങ്കൽ വീട്ടിൽ ജയ (27), മൂവാറ്റുപുഴ സ്വദേശി ജഗൻ ബൈജു (32) എന്നിവരെ ഒരു കാറും ബൈക്കും ഉൾപ്പെടെ അറസ്റ്റ് ചെയ്തു. തോപ്പുംപടി മൂലങ്കുഴിയിൽ 35 ഗ്രാം എം.ഡി.എം.എ.യും പത്ത് ഗ്രാം കഞ്ചാവുമായി മൂലങ്കുഴി സ്വദേശി പുത്തൻപറമ്പിൽ വീട്ടിൽ കെന്നത്ത് ഫ്രാൻസിസിനെ (31) പിടികൂടി.
പെരുമ്പാവൂർ മാവുംചുവട് ഭാഗത്തുനിന്ന് അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെ (32) 6.5 ഗ്രാം ഹെറോയിനുമായും പറവൂർ ചേന്ദമംഗലം ചാലിയപ്പാലത്ത് ആറ് ഗ്രാം എം.ഡി.എം.എ.യും 12 ഗ്രാം കഞ്ചാവുമായി മാവേലിക്കര ചാരുംമൂട് അയിനി വിളയിൽ വീട്ടിൽ അഖിൽ ചന്ദ്രനെയും (26) അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..