കാക്കനാട് : ശുചിത്വ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 13.41 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 17 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇവ നടപ്പാക്കുക. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 209 പദ്ധതികൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ ചേർന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള 17 ഗ്രാമപ്പഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതിക്കും അനുമതി നൽകി.
ജൂൺ ആറിനു ചേർന്ന ആസൂത്രണ സമിതി യോഗത്തിൽ 84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 1,078 പദ്ധതികളിലായി 157 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷി സ്കോളർഷിപ്പ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാൻ ഐ.സി.ഡി.എസ്. ഓഫീസറെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ആസൂത്രണ സമിതി അംഗങ്ങളായ ശാരദ മോഹൻ, ദീപു കുഞ്ഞുകുട്ടി, ഷൈമി വർഗീസ്, എ.എസ്. അനിൽ കുമാർ, റീത്താ പോൾ, ജമാൽ മണക്കാടൻ, മേഴ്‌സി ടീച്ചർ, ടി.വി. പ്രദീഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..