ആട് ആന്റണി
കൊച്ചി : പോലീസുകാരനെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആട് ആന്റണി, ജയിൽ അധികൃതരുടെ അനാസ്ഥകാരണം തനിക്ക് 70 ശതമാനം കാഴ്ച നഷ്ടമായെന്നുപറഞ്ഞ് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. തുഷാർ നിർമൽ സാരഥിക്ക് കത്തയച്ചു.
തുടർന്ന് ആട് ആന്റണിയുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ തൃശ്ശൂർ വിയ്യൂർ ജയിലിലെത്തിയെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്നാരോപിച്ച് അഡ്വ. തുഷാർ ജയിൽ ഡി.ജി.പി.ക്ക് പരാതിനൽകി.
2012-ൽ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിൽ വിചാരണക്കോടതിയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
2017-ൽ പൂജപ്പുര സെൻട്രൽ ജയിലിൽക്കഴിയവേ ഇടതുകണ്ണിനും 2020-ൽ വിയ്യൂർ ജയിലിൽക്കഴിയവേ വലതുകണ്ണിനും അസുഖം ബാധിച്ചെന്നും കത്തിൽ പറയുന്നു.
Content Highlights: ernakulam aadu antony claims loss of eyesight


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..