എളവൂർ പുത്തൻകാവ് ഭഗവതീക്ഷേത്രത്തിൽ കോൺഗ്രസ് പ്രവർത്തകർ പറനിറയ്ക്കുന്നു, രാഹുൽഗാന്ധി
എളവൂർ: രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ പ്രാർഥനകളോടെ പാറക്കടവ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എളവൂർ പുത്തൻകാവ് ഭഗവതീ ക്ഷേത്രോത്സവത്തിന് ഐമ്പറ വഴിപാട് നടത്തി.
ഡി.സി.സി. സെക്രട്ടറി പൗലോസ് കല്ലറയ്ക്കൽ, മണ്ഡലം പ്രസിഡൻറ് എം.പി. നാരായണൻ, സി.പി. ജോയ്, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് ആന്റണി പാലമറ്റം, പി.ഒ. ജേക്കബ്, എളവൂർ സഹകരണ സംഘം ഡയറക്ടർബോർഡംഗം ബൈജു എന്നിവരാണ് പറ വഴിപാട് നടത്തിയത്. നെല്ല്, അരി, അവൽ, മലർ, പൂവ് എന്നിവയാണ് പറ നിറച്ചത്. മണ്ഡലം വൈസ് പ്രസിഡൻറ് ജനാർദനൻ നായർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കളങ്ങര ഉണ്ണികൃഷ്ണൻ, റിജിമോൻ വെളിയത്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.
Content Highlights: ernakulam aimbara offering at elavur puthankavu temple rahul gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..