കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന ജില്ലാ കളക്ടർ രേണു രാജ്
കാക്കനാട് : എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരുടെ ഓണാഘോഷത്തിൽ ചുവടുവെച്ച് കളക്ടർ രേണു രാജ്. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ആഘോഷ പരിപാടികൾ. അവസാന ദിവസമായ ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു പരിപാടികൾ. പാട്ട് വെച്ച് നൃത്തം ചെയ്തിരുന്ന ജീവനക്കാരുടെ ആവശ്യപ്രകാരം കളക്ടറും പങ്കുചേരുകയായിരുന്നു.
ജോലി സമയം കഴിഞ്ഞാണ് ജീവനക്കാർ മത്സരങ്ങൾ നടത്തി ഓണാഘോഷം പൊടിപൊടിച്ചത്. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റായ കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, സെക്രട്ടറി ആലീസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. കളക്ടർക്ക് പുറമേ എ.ഡി.എം. എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: ernakulam, Renu Raj, onam celebration at ernakulam collectorate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..