ഇന്ത്യയുടെ വളർച്ചയിലെ നെടുംതൂണാണ് ബാങ്കിങ് - രാംനാഥ് കോവിന്ദ്


സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബ്‌സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം ഗോകുലം ഗോപാലന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കുന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡി. എ.എസ്. രാജീവ്, എസ്.എഫ്.ബി.എസ്.കെ. ഭാരവാഹികളായ വി. നന്ദകുമാർ, കെ.യു. ബാലകൃഷ്ണൻ, എബ്രഹാം തര്യൻ എന്നിവർ സമീപം

കൊച്ചി: രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും ബാങ്കിങ് സേവനം വ്യാപിപ്പിക്കാൻ ഇവിടുത്തെ ബാങ്കുകൾക്ക് കഴിഞ്ഞെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ നെടുംതൂണാണ് ബാങ്കിങ് സംവിധാനം. പല മുൻനിര വികസിത രാജ്യങ്ങളെക്കാൾ ശക്തമായ നിലയിലേക്ക് ഇന്ത്യയിലെ ബാങ്കിങ് ശൃംഖല വളർന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബ്‌സ് കേരള (എസ്.എഫ്.ബി.എസ്.കെ.) യുടെ പുരസ്‌കാരദാനച്ചടങ്ങ് ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാര്യ സവിത കോവിന്ദും ചടങ്ങിൽ പങ്കെടുത്തു. ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം പ്രമുഖ വ്യവസായി ഗോകുലം ഗോപാലന് മുൻ രാഷ്ട്രപതി സമ്മാനിച്ചു.

ഇന്ത്യൻ ബാങ്കിങ് മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം വളരെ വലുതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ‘ഫെല്ലോ ബാങ്കർ’ എന്ന പേരിലുള്ള സുവിനിയർ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പ്രകാശനം ചെയ്തു.

എസ്.എഫ്.ബി.സി.കെ. പ്രസിഡന്റ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡി. എ.എസ്. രാജീവ്, കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ സി. ജയപ്രകാശ്, ധനലക്ഷ്മി ബാങ്ക് എം.ഡി. ജെ.കെ. ശിവൻ, ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ, സിറ്റി യൂണിയൻ ബാങ്ക് എം.ഡി. ഡോ. എൻ. കാമകോടി തുടങ്ങിയവർ സംബന്ധിച്ചു.

എസ്.എഫ്.ബി.എസ്.കെ. ജനറൽ സെക്രട്ടറി കെ.യു. ബാലകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ജോസ് വി. ജോസഫ് പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. വിവിധ മേഖലകളിലെ ബാങ്കിങ് എക്‌സലൻസ് പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ചീഫ് പേട്രൺ എബ്രഹാം തര്യൻ സ്വാഗതവും എക്‌സിക്യുട്ടീവ് ചെയർമാൻ (പ്രോഗ്രാംസ്) സി.പി. മോഹൻദാസ് നന്ദിയും പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..