കെ.കെ. ശൈലജ | Photo: Mathrubhumi
കൊച്ചി : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പുവരുത്തണമെന്ന് മുൻ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. മാനസിക പ്രശ്നമുള്ള പ്രതികളുടെ ചികിത്സയ്ക്കായി സുരക്ഷാ സംവിധാനങ്ങളുള്ള മുറികൾ ആശുപത്രികളിൽ തയ്യാറാക്കണമെന്നും ഷൈലജ ടീച്ചർ കൂട്ടിച്ചേർത്തു. അന്താരാഷ്ട നഴ്സസ് ദിനത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയുടെയും ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നഴ്സസ് ദിനാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ. വന്ദന ദാസിന് അനുശോചനവും രേഖപ്പെടുത്തി. ജനറൽ ആശുപത്രിയിലെ നഴ്സുമാരെ റോസാപ്പൂക്കളും ഉപഹാരങ്ങളും നൽകി ആദരിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ അധ്യക്ഷനായി. ചലച്ചിത്ര താരം ശ്രിയ ശ്രീ മുഖ്യാതിഥിയായി. ഈസ്റ്റേൺ കോണ്ടിമെന്റ്സ് ചീഫ് ഹ്യൂമൻ റീസോഴ്സ് ഓഫീസർ റോയ് കുളമക്കൽ ഈനാസ് മുഖ്യ പ്രഭാഷണം നടത്തി. ചീഫ് നഴ്സിങ് ഓഫീസർ രാജമ്മ നഴ്സസ് ദിന സന്ദേശം നൽകി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, ആർ.എം.ഒ. ഡോ. ഷാബ് ഷെറീഫ്, ഡോ. മാർക്കോസ് പോൾ റോയി, പ്രതിഭ, സിൽവി, ആശ കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
Content Highlights: kk shailaja teacher, govt should ensure the security of health workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..