Representative Image| Photo: Canva.com
ആലപ്പുഴ: കുറഞ്ഞവിലയ്ക്കു ജീവൻരക്ഷാമരുന്നുകൾ നൽകുന്ന ജന്‍ ഔഷധി കേന്ദ്രങ്ങളിലും വൻ വിലക്കയറ്റം. 2,802 ഇനം മരുന്നുകളിൽ 70 ശതമാനത്തിനും വില കൂട്ടി. ഒരുരൂപ മുതൽ 20 രൂപ വരെയാണു വർധന. ഉത്പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റമാണു കാരണമായി പറയുന്നത്.
ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കുൾപ്പെടെ വില കൂടിയിട്ടുണ്ട്. ചില മരുന്നുകളുടെ വില ഇനിയും വർധിപ്പിക്കാൻ നീക്കമുണ്ട്. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള നിത്യോപയോഗ മരുന്നുകൾക്കും വിലയുയർന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾക്കുപയോഗിക്കുന്ന ചില മരുന്നുകൾക്കു പൊതുവിപണിയിലേതിനെക്കാൾ വിലയായിരുന്നു ജനൗഷധിയിൽ. ഇത്തരം മരുന്നുകളുടെ വില കുറയ്ക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
ഗുണനിലവാരം കുറഞ്ഞവയും
ജന്‍ ഔഷധി വിതരണം ചെയ്യുന്ന മരുന്നുകൾക്കുപുറമെ മറ്റു കമ്പനികളുടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകളും പല ജനൗഷധി കേന്ദ്രങ്ങളിലും വിൽപ്പനയ്ക്കുണ്ട്. കൂടുതൽ കമ്മിഷൻ ലഭിക്കുന്ന ഇത്തരം മരുന്നുകൾ വിൽക്കുന്നതിനോടാണു പലർക്കും താത്പര്യം. ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്ന ഡോക്ടർമാരുടെ കുറിപ്പടിയുമായെത്തുന്നവർക്ക് ഇത്തരം മരുന്നുകളാണു പലരും നൽകുന്നത്.

Content Highlights: medicines price hike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..