വടക്കേകോട്ട സ്റ്റേഷൻ മാതൃക
കൊച്ചി : എസ്.എൻ. ജങ്‌ഷനിലേക്ക് ദീർഘിപ്പിച്ച പാതയിൽ മെട്രോ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധന വ്യാഴാഴ്ച തുടങ്ങും. സർവീസിനു മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
പരിശോധന ശനിയാഴ്ചവരെ നീളും. പേട്ടയിൽനിന്ന് എസ്.എൻ. ജങ്‌ഷനിലേക്കുള്ള പുതിയ പാതയുടെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. സിഗ്നലിങ്, ടെലി കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാകും സുരക്ഷാ പരിശോധന നടത്തുക.
കെ.എം.ആർ.എല്ലിന്റെ നിർമാണം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ. ജങ്‌ഷൻ വരെയുള്ളത്. രണ്ട് സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്; വടക്കേകോട്ടയും എസ്.എൻ. ജങ്‌ഷനും. 2019 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. 453 കോടി രൂപയാണ് നിർമാണച്ചെലവ്. സ്റ്റേഷൻ നിർമാണത്തിന്റെ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവായി.
രണ്ട് സ്റ്റേഷനുകളിലേക്കു കൂടി മെട്രോ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിലേത്. 4.3 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. സ്റ്റേഷനിൽ വാണിജ്യ വ്യാപാര ആവശ്യങ്ങൾക്കുള്ള സ്ഥലവും ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..