Caption
കാക്കനാട് : ആദ്യ തവണ പ്രിലിമിനറി തോറ്റു, പക്ഷേ വിട്ടുകൊടുത്തില്ല. രണ്ടാം തവണ പ്രിലിമിനറി വിജയിച്ചുവെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് ഈ രണ്ട് കടമ്പയും കടന്നു കൂടിയപ്പോൾ അഭിമുഖത്തിൽ പരാജയപ്പെട്ടു. നാലും അഞ്ചും തവണ പരിശ്രമിച്ചു. അഞ്ചാം തവണ അഭിമുഖത്തിൽ ഒരു മാർക്കാണ് കുറഞ്ഞത്. നിരാശനാകാതെ ആറാം തവണയും ശ്രമിച്ചു. അങ്ങനെ ഒടുവിൽ സിവിൽ സർവീസ് എന്ന സ്വപ്‌നം യാഥാർഥ്യമായി. കാക്കനാട് പടമുകൾ താണപാടം മൂരിക്കമൂല വീട്ടിൽ ലോട്ടറി വിൽപ്പനക്കാരനായ എം.എസ്. രാജുവിന്റെയും ഗീതയുടെയും മകൻ വിഷ്ണു രാജ് സിവിൽ സർവീസ് പരീക്ഷയിൽ 672-ാം റാങ്ക് നേടിയ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.
തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ വിഷ്ണു 2016-ൽ ഹിമാചൽ പ്രദേശിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഒപ്പം സിവിൽ സർവീസ് പഠനവും നടന്നു. 2019 മാർച്ചിൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. പിന്നാലെ ഇരട്ടി മധുരമായി സിവിൽ സർവീസ് വിജയം. ഒരുവട്ടം മാത്രമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയിട്ടുള്ളത്. പിന്നീട് അഞ്ച് തവണയും സ്വയം പരിശീലിക്കുകയായിരുന്നു. തോൽവിയിൽ പിൻമാറാതെ വിജയം കണ്ടെത്തുംവരെ വീണ്ടും വീണ്ടും ശ്രമിക്കുകയെന്നതാണ് തന്റെ വിജയമന്ത്രമെന്ന് വിഷ്ണു രാജ് പറയുന്നു.
Content Highlights: Meera PR, UPSC, success story, latest news, civil service toppers story, inspiring stories


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..