എ.കെ. ഹമീദ്

തമ്മനം: ആലുങ്കൽപറമ്പിൽ എ.കെ. ഹമീദ് (74) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷിഹാബ്, സഹിർ, സുൽഫത്ത്, ഷംല. മരുമക്കൾ: ഷാമില, ഹസീന, ഹാരിസ്, ജബ്ബാർ.

14 hr ago


വർഗീസ് ചെറിയ

നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ വർഗീസ് ചെറിയ (80) അന്തരിച്ചു. ഭാര്യ: തുരുത്തിശ്ശേരി പറവട്ടി കുടുംബാംഗം സാറാമ്മ. മക്കൾ: വി.വി. എൽദോ (ബിസിനസ്), ഷിജി. മരുമക്കൾ: സിമ്മി (എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസ്. എടവനക്കാട്), ജാക്‌സൺ.

14 hr ago


എസ്. പൊന്നപ്പൻ

കടവന്ത്ര: ജോൺ പി. കോയിത്തറ റോഡിൽ കല്ല്യാണിവീട്ടിൽ എസ്. പൊന്നപ്പൻ (77) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബൈജുമോൻ പി. (അസി. എൻജിനീയർ കെ.എസ്.ഇ.ബി.), ഷെർമിൾ പി. (അസി. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പള്ളിക്കത്തോട്, കോട്ടയം). മരുമക്കൾ: ശുഭ ഗോപിനാഥ് (സീനിയർ മാനേജർ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്), രാജേഷ് രാഘവൻ (ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്കൂൾ ആനിക്കാട്, കോട്ടയം).

14 hr ago


പി.എം. വർഗീസ്

കൊച്ചി: ആലിൻചുവട് പ്രതിഭാ റോഡിൽ കടുവെട്ടൂർ പാറക്കാട്ടിൽ വീട്ടിൽ പി.എം. വർഗീസ് (ജോയ്-85), റിട്ട. അക്കൗണ്ട്സ് മാനേജർ ഹിന്ദുസ്ഥാൻ പെട്രോളിയം അന്തരിച്ചു. ഭാര്യ: പരേതയായ ലിസി പുതുപ്പുരയ്ക്കൽ. മക്കൾ: മാത്യു പി.വി. (ദുബായ്), വർഗീസ് പി.വി. (അബുദാബി). സംസ്കാരം വ്യാഴാഴ്ച 3-ന് കാക്കനാട് സി.എസ്.ഐ. അസൻഷൻ ചർച്ച് സെമിത്തേരിയിൽ.

14 hr ago


മീന ശാന്തിവനം

വഴിക്കുളങ്ങര: വഴിക്കുളങ്ങര ശാന്തിവനത്തിന്റെ സംരക്ഷകയും പരിസ്ഥിതി പ്രവർത്തകയുമായ കോട്ടുവള്ളി വഴിക്കുളങ്ങര തുണ്ടപ്പറമ്പിൽ മീന എസ്. മേനോൻ (മീന ശാന്തിവനം-51) അന്തരിച്ചു. മകൾ: ഉത്തര മേനോൻ (ആലുവ യു.സി. കോളേജ് വിദ്യാർഥിനി). സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന് ശാന്തിവനത്തിലെ വീട്ടിൽ.

14 hr ago


എം.സി. വർഗീസ്

കരുമാല്ലൂർ: തട്ടാംപടി മേനാച്ചേരി വീട്ടിൽ എം.സി. വർഗീസ് (83) അന്തരിച്ചു. ഭാര്യ: മേരി, തൃശ്ശൂർ താടിക്കാരൻ കുടുംബാംഗം. മക്കൾ: ഹേമ (യു.എസ്.എ.), സീമ (ഓസ്‌ട്രേലിയ). മരുമകൻ: ആന്റണി.

14 hr ago


വാസുദേവൻ നായർ

കരുമാല്ലൂർ: കിഴക്കേ വെളിയത്തുനാട് കുറുപ്പംപറമ്പത്ത് കാർത്തികയിൽ വാസുദേവൻ നായർ (83) അന്തരിച്ചു. ഭാര്യ: സാവിത്രി വാസുദേവൻ. മക്കൾ: ബിന്ദു സുരേന്ദ്രൻ, സിന്ധു നരേന്ദ്രൻ, സന്ധ്യ സുരേഷ്.

14 hr ago


പ്രകാശൻ

തൃപ്പൂണിത്തുറ: തെക്കുംഭാഗം പനയ്ക്കൽ വലിയതറയിൽ പ്രകാശൻ (64) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: രാജേന്ദ്രൻ, രാജേഷ്.

14 hr ago


ടി.കെ. ശങ്കരൻകുട്ടി മേനോൻ

ഇടപ്പള്ളി: 20-സുഭാഷ് നഗറിൽ ടി.കെ. ശങ്കരൻകുട്ടി മേനോൻ (88) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: ബീന, വിനോദ്. മരുമക്കൾ: രഘുനാഥ്, രാജിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7-ന്.

14 hr ago


പി. ഓമന അമ്മ

കൊച്ചി: തേവര കോന്തുരുത്തി പല്ലവിയിൽ പി. ഓമന അമ്മ (88) അന്തരിച്ചു. തലശ്ശേരി ചൊക്ലി പെരുന്തോടത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ. നാണുനായർ (റിട്ട. ലെഫ്റ്റനന്റ്). മക്കൾ: ശ്രീദേവി ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ പി. ഹരിദാസ്, നിർമല കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ നമ്പ്യാർ, ഡോ. മൃദുല ഹരിദാസ് (കൊച്ചി സർവകലാശാല), കെ. കൃഷ്ണകുമാർ (കെ.കെ. എക്സ്‌പോർട്ട്‌സ്).

14 hr ago


എലിസബത്ത് കുഞ്ഞുമോൾ

ചളിക്കവട്ടം: നടുവിൽവീട്ടിൽ എലിസബത്ത് കുഞ്ഞുമോൾ (52) അന്തരിച്ചു. മക്കൾ: വിനീഷ് ഐസക്ക്, വിപിൻ ഐസക്ക്, മരുമക്കൾ: നീനു വിനീഷ്, സ്റ്റെഫി വിപിൻ.

14 hr ago


സരോജിനിയമ്മ

പെരുമ്പാവൂർ: കുറിച്ചിലക്കോട് പുതിയേടത്ത് വീട്ടിൽ സരോജിനിയമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ (കൂവപ്പടി പഞ്ചായത്ത് മുൻ അംഗം). മക്കൾ: വിജയകുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: നിഷ, മഞ്ജു, സിന്ധു.

14 hr ago


കെ.ജെ. ജോസഫ് ലൂയിസ്

വടുതല: ബോട്ട്ജെട്ടി റോഡ് കവലയ്ക്കൽ കെ.ജെ. ജോസഫ് ലൂയിസ് (78-റിട്ട. ടാറ്റ സ്റ്റീൽസ്, ചെന്നെ) അന്തരിച്ചു. ഭാര്യ: മേരി ജോസഫ്. മക്കൾ: സൂസൻ, സിജി, വിൻസി, ഡിൻസി. മരുമക്കൾ: തോമസ്, മാഗി, ജോർജ്‌, ആന്റണി.

14 hr ago


ശ്രീപ്രിയ

കരുമാല്ലൂർ: മനയ്ക്കപ്പടി പൈനടിപ്പാടത്ത് വീട്ടിൽ ശ്രീപ്രിയ (50) അന്തരിച്ചു. ഭർത്താവ്: മന്മഥൻ. മക്കൾ: സോമദത്ത്, സൗപർണിക.

14 hr ago


ഇ.കെ. തേവൻ

കരുമാല്ലൂർ: മറിയപ്പടി കാരുകുന്ന് ഇല്ലത്തുപറമ്പിൽ വീട്ടിൽ ഇ.കെ. തേവൻ (78) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്തു. മക്കൾ: ഷൺമുഖൻ, ഷൈനി, ഷൈമി, ഷാനവാസ്. മരുമക്കൾ: ശ്രീജ, രേഷ്മ, സുഭാഷ്, സാരഥി.

14 hr ago


വർഗീസ് തോമസ്

കരുമാല്ലൂർ: ആലങ്ങാട് കോട്ടയ്ക്കൽ വീട്ടിൽ വർഗീസ് തോമസ് (76) അന്തരിച്ചു. ഭാര്യ: മേരി കിഴക്കമ്പലം കുടിശ്ശരി കുടുംബാംഗം. മക്കൾ: സോണി, സോജൻ (ദുബായ്). മരുമക്കൾ: ഹണി, കുഞ്ഞുമോൻ.

14 hr ago


ബാബു

ചെറായി: ഡിസ്പെൻസറി ഈസ്റ്റ് റോഡ് അന്നപ്പറമ്പിൽ എ.എസ്. ബാബു (59) അന്തരിച്ചു. ഭാര്യ: അറുകാട്ട് കുടുംബാംഗം ശോഭന. മക്കൾ: അശ്വതി, അഖിൽ. മരുമകൻ: സിനീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30-ന്.

14 hr ago


സോമസുന്ദരൻ നായർ

പാമ്പാക്കുട: പാമ്പാക്കുട കണികുന്നേൽ സോമസുന്ദരൻ നായർ (അപ്പു-96) അന്തരിച്ചു. ആരോഗ്യവകുപ്പിൽ ജോലിക്കാരനും വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ പ്രവർത്തകനും നാട്ടിലെ മികച്ച കലാസ്വാദകനുമായിരുന്നു. ഒരുകാലത്ത് നാട്ടിലെ കലാ സാസ്കാരികരംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.ഭാര്യ: സരോജിനിയമ്മ (റിട്ട. വി.ഇ.ഒ., മുൻ ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ: പ്രദീപ്കുമാർ (റിട്ട. പ്രതിരോധ സേന), പ്രമീള എസ്. നായർ (മീര), രാജലക്ഷ്മി. മരുമക്കൾ: രതീദേവി, ജയപ്രകാശ് (റിട്ട. പെതുമരാമത്ത് വകുപ്പ് എൻജിനീയർ), പരേതനായ അരവിന്ദൻ നായർ.

14 hr ago


ശോഭന

പനങ്ങാട്: മുണ്ടേമ്പിള്ളി അരയന്ത്ര ശോഭന (74) അന്തരിച്ചു. ഭർത്താവ്: അരവിന്ദൻ. മക്കൾ: ബിന്ദു, സിന്ധു, സിനി, സജി. മരുമക്കൾ: വിനായകൻ, ഷിബു, സന്തൻ, നിധിൻ ബാബു.

14 hr ago


കെ.വി. യാക്കോബ്

കുറുപ്പംപടി: കോച്ചേരിവീട്ടിൽ കെ.വി. യാക്കോബ് (89) അന്തരിച്ചു. ഭാര്യ: ചേറിച്ചിയാമ്മ, കൊറാട്ടുകുടി കുടുംബാംഗം. മക്കൾ: ചാക്കോച്ചൻ (പട്ടയംപാടം), വർഗീസ് (കുറുപ്പുംപടി), ചെറിയാൻ (വടക്കഞ്ചേരി). മരുമക്കൾ: ശൂശാൻ, കുഞ്ഞമ്മ, ഷീല. സംസ്കാരം വ്യാഴാഴ്ച 11-ന് പെരുമ്പാവൂർ സെയ്ന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.

14 hr ago


മീന ശാന്തിവനം

വഴിക്കുളങ്ങര: വഴിക്കുളങ്ങര ശാന്തിവനത്തിന്റെ സംരക്ഷകയും പരിസ്ഥിതി പ്രവർത്തകയുമായ കോട്ടുവള്ളി വഴിക്കുളങ്ങര തുണ്ടപ്പറമ്പിൽ മീന എസ്. മേനോൻ (മീന ശാന്തിവനം-51) അന്തരിച്ചു. മീനയുടെ ഉടമസ്ഥതയിലുള്ള സംരക്ഷിതവനമായ ശാന്തിവനത്തിലൂടെ വൈദ്യുതിലൈൻ വലിക്കാനുള്ള കെ.എസ്. ഇ.ബി.യുടെ നീക്കത്തിനെതിരേ ഇവർ നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിസ്ഥിതി സ്നേഹിയായിരുന്ന പരേതനായ ശാന്തിവനം രവിയുടെ മകളാണ്.മകൾ: ഉത്തര മേനോൻ (ആലുവ യു.സി. കോളേജ് വിദ്യാർഥിനി). സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന് ശാന്തിവനത്തിലെ വീട്ടിൽ.

14 hr ago


പൗലോസ് ഔസേഫ്

അങ്കമാലി: കോക്കുന്ന് പുതുശ്ശേരി വീട്ടിൽ പൗലോസ് ഔസേഫ് (92) അന്തരിച്ചു. ഭാര്യ: പരേതയായ റോസ. മക്കൾ: മേരി, ജോസഫ്, പോളച്ചൻ, ലൂസി, ഫ്രാൻസിസ്, റാണി. മരുമക്കൾ: അഗസ്റ്റിൻ, മരിയ, സോഫിയ, മാത്യൂസ്, ജോൺസൻ, ആനീസ്. സംസ്കാരം വ്യാഴാഴ്ച 9-ന് കോക്കുന്ന് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

14 hr ago


സുരേഷ്

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പ് കാവ് റോഡ് നല്ലയിൽ സുരേഷ്(ഐ.എസ്.ആർ.ഒ. തിരുവനന്തപുരം-58) അന്തരിച്ചു. ഭാര്യ: സന്ധ്യ (പി.ഡബ്ല്യു.ഡി.). മക്കൾ: ഹരികൃഷ്ണൻ, ഹരീദ. സംസ്കാരം വ്യാഴാഴ്ച 9-ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ.

14 hr ago


മായ രാജേന്ദ്രൻ

കൊച്ചി: എറണാകുളം സൗത്ത് ചിറ്റൂർ റോഡിൽ സെന്റർ കോർട്ട് അപ്പാർട്ട്മെന്റിൽ കെ. രാജേന്ദ്രന്റെ ഭാര്യ മായ (62) അന്തരിച്ചു. മകൻ: സിദ്ധാർഥ്. മരുമകൾ: ശ്രുതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് രവിപുരം ശ്മശാനത്തിൽ.

14 hr ago


സരസ്വതി

വൈപ്പിൻ: ചെറായി തിരുമനാംകുന്ന് പുതുപ്പറമ്പിൽ സരസ്വതി (93) അന്തരിച്ചു. മക്കൾ: വേണു, ധർമജൻ, ശങ്കരി, ദിൽ ജയൻ. മരുമക്കൾ: പരിമള, ലതിക, രവീന്ദ്രൻ, സിജി.

14 hr ago


ടി.എസ്. സുരേന്ദ്രൻ

അങ്കമാലി: കിടങ്ങൂർ തേറാട്ട് വീട്ടിൽ ടി.എസ്. സുരേന്ദ്രൻ (66) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: സുധ, സുധീഷ്. മരുമക്കൾ: സതീഷ് കുമാർ, നീതു. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

14 hr ago


അന്നക്കുട്ടി

പിറവം: പാലച്ചുവട് അറയ്ക്കൽ (മേക്കാട്ട്) അന്നക്കുട്ടി (85) അന്തരിച്ചു. ഭർത്താവ്: എ.വി. പത്രോസ് (റിട്ട. സൈയ്ന്റ് ജോസഫ് ഹൈസ്കൂൾ പിറവം). മക്കൾ: ജോർജ് പീറ്റർ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), പോൾസൺ (റിട്ട. എസ്.ഐ., സി.ആർ.പി.എഫ്.) ഷീല, ജോസ് (അധ്യാപകൻ, എച്ച്.എസ്.എസ്. കല്ലടി മണ്ണാർക്കാട്), സോണി (യു.കെ.), മരുമക്കൾ: കെ.പി. മറിയമ്മ (റിട്ട. മാനേജർ. കേരള ബാങ്ക്), ലിസി (റിട്ട. ബി.എച്ച്.എസ്. രാജസ്ഥാൻ), ജീന (അധ്യാപിക. ഗവ. ഹൈസ്കൂൾ മണ്ണാർക്കാട്), ബീന (യു.കെ.). സംസ്കാരം വ്യാഴാഴ്ച 2-ന് മുളക്കുളം സെയ്ന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

14 hr ago


ജനാർദനൻ നായർ

വളയൻചിറങ്ങര: പേരെക്കാട്ട് വീട്ടിൽ ജനാർദനൻ നായർ (82) അന്തരിച്ചു. ഭാര്യ: ചെങ്ങരമഠത്തിൽ നന്ദിനിയമ്മ. മക്കൾ: ബീന, പരേതനായ വിനോദ്. മരുമക്കൾ: സിന്ധു, ജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

14 hr ago


വസുമതി

മരട്: ഇഞ്ചയ്ക്കൽ വസുമതി (76) അന്തരിച്ചു. ഭർത്താവ്: പ്രഭാകരൻ (പ്രഭു). മക്കൾ: സെൽവൻ, രതി, പരേതനായ കുട്ടൻ. മരുമക്കൾ: രാധാകൃഷ്ണൻ, യമുന, സ്വപ്ന.

14 hr ago


കെ.എൻ. സോമസുന്ദരൻ നായർ

പാമ്പാക്കുട: ആചാര്യ വിനോബ ഭാവെയുടെ അനുയായിയായി ഭൂദാനപ്രസ്ഥാനത്തിൽ സജീവമായിപങ്കുവഹിച്ച കണിക്കുന്നേൽ വീട്ടിൽ കെ.എൻ. സോമസുന്ദരൻ നായർ (96) അന്തരിച്ചു. മകളുടെ വസതിയായ പാലാരിവട്ടം ഓട്ടോമൊബൈൽ റോഡ് ‘കേദാര’ ത്തിലായിരുന്നു അന്ത്യം. ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന് നൂൽനൂൽപ്പും നെയ്ത്തും പരിശീലിച്ച് സ്വന്തമായിനെയ്ത ഖാദിവസ്ത്രങ്ങളാണ് ഏറെക്കാലം ധരിച്ചിരുന്നത്. പ്രശസ്ത സംഗീതജ്ഞൻ ഷട്കാല ഗോവിന്ദമാരാരുടെ പേരിൽ ജന്മസ്ഥലമായ രാമമംഗലത്ത് രൂപംകൊണ്ട സ്മാരക കലാസമിതിയിലും പ്രവർത്തിച്ചിരുന്നു. പാമ്പാക്കുട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെഡ് ക്ലാർക്കായി വിരമിച്ചു. പാമ്പാക്കുട മുൻ ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൂർ വളപട്ടണം പുളിയാങ്കോട്ട് വീട്ടിൽ സരോജിനിയമ്മയാണ് ഭാര്യ. മക്കൾ: പ്രദീപ് കുമാർ, പ്രമീള, രാജലക്ഷ്മി. മരുമക്കൾ: സീത, ജയപ്രകാശ്, പരേതനായ അരവിന്ദൻ.

14 hr ago


കുഞ്ഞമ്മ അഗസ്റ്റിൻ

മരട്: കൊട്ടാരം ഭഗവതീക്ഷേത്രത്തിനുസമീപം പഴമ്പിള്ളിൽ കുഞ്ഞമ്മ അഗസ്റ്റിൻ (കുഞ്ഞമ്മ സിസ്റ്റർ-89) അന്തരിച്ചു. മുൻ മരട് പഞ്ചായത്തംഗവും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായിരുന്നു. ഭർത്താവ്: പരേതനായ അഗസ്റ്റിൻ (മുൻ മരട് പഞ്ചായത്തംഗം). തൃപ്പൂണിത്തുറ പയ്യപ്പിള്ളിൽ കുടുംബാംഗമാണ്‌. മക്കൾ: റോബി (റിട്ട. മാനേജർ, കയർ കോർപ്പറേഷൻ പ്രോജക്ട്സ്), ബാബു (ദുബായ്), സാബു. മരുമക്കൾ: മറിയാമ്മ റോബി (എൽ.ഐ.സി. ഏജന്റ്), സുജ സാബു (എറണാകുളം മെഡിക്കൽ സെന്റർ).

14 hr ago


കുഞ്ഞമ്മ

വൈപ്പിൻ: ഓച്ചന്തുരുത്ത് തിരുനിലത്ത് കുഞ്ഞമ്മ (95) അന്തരിച്ചു. മക്കൾ: ശശി, പുഷ്പ, സജീവൻ, ഷാജി, രാജു, പരേതനായ രവി. മരുമക്കൾ: തിലോത്തമ, ശാന്ത, മോഹനൻ, ബൈജു, ഷീല.

14 hr ago


റൂബി

വൈപ്പിൻ: ഓച്ചന്തുരുത്ത് കുരിശിങ്കൽ റൂബി (56) അന്തരിച്ചു. അമരാവതി കളരിയത്ത് കുടുംബാംഗമാണ്. ഭർത്താവ്: പീറ്റർ എഡ്വേർഡ്. മക്കൾ: ജോൺ ഷൈൻ (സൗദി അറേബ്യ), ഷാറുക് (ഭീമ ജൂവലറി, എറണാകുളം), മരുമകൾ: ക്ലാര.

14 hr ago


അരവിന്ദാക്ഷൻ

വൈപ്പിൻ: ചെറായി ഈട്ടുമ്മത്തറ അരവിന്ദാക്ഷൻ (68) അന്തരിച്ചു. ഭാര്യ: സുമ. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി, മരുമക്കൾ: ക്രൗട്ടൻ, ഗിരീഷ്.

14 hr ago


ലീലാമ്മ

മുത്തോലപുരം: തെക്കേ പറമ്പിൽ ലീലാമ്മ (72) അന്തരിച്ചു. വൈക്കം ചെമ്പ് തേരേഴത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.വി. പൈലി. മക്കൾ: രാജു (പോലീസ് എ.എസ്.ഐ. കൂത്താട്ടുകുളം), ബെനാസ് (ബെൻസ് അസോസിയേറ്റ്സ് കൂത്താട്ടുകുളം), ലാലു (യു.കെ.). മരുമക്കൾ : പ്രിയ (ഈസ്റ്റ് മാറാടി), മേരീസ് (മൂവാറ്റുപുഴ), ദീപ (കുറുപ്പംപടി). സംസ്കാരം വ്യാഴാഴ്ച മൂന്നിന് മുത്തോലപുരം സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

14 hr ago


സാറാമ്മ

കൂത്താട്ടുകുളം: ഒലിയപ്പുറം കുരുമ്പേത്താഴത്ത് സാറാമ്മ (67) അന്തരിച്ചു. ഭർത്താവ്: രാജു.

14 hr ago


മാധവി

ഇലഞ്ഞി: പെരുമ്പടവം മൂലക്കാട്ടേൽ മാധവി (92) അന്തരിച്ചു. പെരുവ കുന്നപ്പിള്ളി ഇടപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാജപ്പൻ (റിട്ട. അധ്യാപകൻ മലപ്പുറം), ശശി (ഡ്രൈവർ ഇലഞ്ഞി), വിജയൻ (റിട്ട. എസ്.ഐ. ചോറ്റാനിക്കര), ദീപ (അധ്യാപിക ഗവ. യു.പി. സ്കൂൾ, ചക്കാമ്പുഴ), പരേതയായ ശാന്ത. മരുമക്കൾ: വിജയമ്മ, മോനിപ്പള്ളി (റിട്ട. പ്രധാനാധ്യാപിക താനൂർ), ഇന്ദിര (കിഴകൊമ്പ്), ടി.പി. ലളിത കാരിക്കോട് (റിട്ട. പ്രധാനാധ്യാപിക കൂടപ്പുലം), സജിമോൻ, കൊണ്ടാട് (സെവൻറീൻ ബറ്റാലിയൻ എൻ.സി.സി. പാല), പരേതനായ ജയദേവൻ (കാക്കൂർ).

14 hr ago


കല്യാണി

പാലാരിവട്ടം: അരിയിക്കരവീട്ടിൽ കല്യാണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാധ, സുരേന്ദ്രൻ, പരേതനായ ബാബുരാജൻ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: പരേതനായ മോഹനൻ, കെ.വി. മല്ലിക, പി.ജി. മല്ലിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് ഇടപ്പള്ളി ശ്മശാനത്തിൽ.

14 hr ago


ഇ.പി. റെജി

കുത്തുകുഴി: എടപ്പാട്ട് ഇ.പി. റെജി (55) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: വിഷ്ണു, ജിഷ്ണു. സംസ്കാരം വ്യാഴാഴ്ച 9-ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

14 hr ago


പി. രാജഗോപാലൻ നായർ

മല്ലപ്പള്ളി: കുണ്ടറ അലിൻഡ് റിട്ട. സീനിയർ മാനേജർ ആനിക്കാട് ചെറുകര ലക്ഷ്മിയിൽ (ചെങ്ങന്നൂർ തിരമത്ത്) പി. രാജഗോപാലൻ നായർ (82) അന്തരിച്ചു. ഭാര്യ: പരേതയായ എസ്. രാധാമണിയമ്മ. മകൾ: ആർ. രാജലക്ഷ്മി. മരുമകൻ: കെ.എസ്. അജിത്ത്.

14 hr ago


പി.കെ. നടേശൻ

കോന്തുരുത്തി: പുത്തൻവീട്ടിൽ പി.കെ. നടേശൻ (68), അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: രതീഷ്, രാജേഷ്, രമേഷ്. മരുമക്കൾ: ശ്രീദേവി, ഹാഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന്‌ രവിപുരം ശ്മശാനത്തിൽ.

14 hr ago


കുഞ്ഞുപെണ്ണ്

ചോറ്റാനിക്കര: എരുവേലി പടിഞ്ഞാറുഭാഗം ആക്കമലയിൽ കുഞ്ഞുപെണ്ണ് (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞേവി. മക്കൾ: ഓമന, ബാബു, ചന്ദ്രിക, പരേതനായ ചന്ദ്രൻ. മരുമക്കൾ: കുമാരൻ, വിജി, അയ്യപ്പൻകുട്ടി, ശാലിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ.

14 hr ago


ഏലിക്കുട്ടി

കരുമാല്ലൂർ: മനയ്ക്കപ്പടി മേനാച്ചേരി വീട്ടിൽ ഏലിക്കുട്ടി (83) അന്തരിച്ചു. ഭർത്താവ്: ജേക്കബ്. മക്കൾ: തോമസ് (റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ), പോൾസൺ (ബിസിനസ്), റീനി. മരുമക്കൾ: ബിന്ദു (സെയ്ന്റ് ജർമയിൻസ് സ്കൂൾ പറവൂർ), എൽസി, സെബാസ്റ്റ്യൻ (ബിസിനസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കരുമാല്ലൂർ സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

14 hr ago


ഫാ. തോമസ് മുണ്ടയ്ക്കൽ

കോതമംഗലം: രൂപത വൈദികൻ ഫാ. തോമസ് മുണ്ടയ്ക്കൽ (82) അന്തരിച്ചു. മുണ്ടയ്ക്കൽ ദേവസി ഇട്ടിയവിര- റോസ ദമ്പതിമാരുടെ മകനാണ്. വിവിധ പള്ളികളിൽ വികാരിയായും മുതലക്കോടം അക്വിനാസ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. കോതമംഗലം രൂപതയിലും ജർമനിയിലെ ഔസ്ബുർഗ് രൂപതയിലും ദീർഘകാലത്തെ സേവനത്തിനുശേഷം സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.സഹോദരങ്ങൾ: അന്നക്കുട്ടി കളമ്പാടൻ, ജോസഫ് മുണ്ടയ്ക്കൽ, പരേതരായ റോസക്കുട്ടി പീച്ചാട്ട്, ദേവസിക്കുട്ടി മുണ്ടയ്ക്കൽ, മേരി പേടിക്കാട്ട് കുന്നേൽ, ജേക്കബ് മുണ്ടയ്ക്കൽ, കൊച്ചുത്രേസ്യ കല്ലട. വ്യാഴാഴ്ച 4.30-ന് കോതമംഗലം മുണ്ടയ്ക്കൽ തരകൻ കുടുംബയോഗ മന്ദിരത്തിൽ പൊതുദർശനശേഷം 5-ന് സഹോദരീപുത്രൻ സണ്ണി കളമ്പാടന്റെ കോതമംഗലത്തെ വസതിയിൽ പൊതുദർശനം. സംസ്കാരശുശ്രൂഷ ആദ്യഭാഗം 10.30-ന് സണ്ണിയുടെ ഭവനത്തിൽ. തുടർന്ന് സെയ്ന്റ് ജോർജ്് കത്തീഡ്രലിൽ 11 മുതൽ 2 വരെ പൊതുദർശനം. സംസ്കാരം 2-ന് രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ സംസ്കാരശുശ്രൂഷയ്ക്കുശേഷം സെമിത്തേരിയിൽ.

14 hr ago


ഇട്ടിര യാക്കോബ്‌

എളവൂർ: കുവേലി ചിറയ്ക്കൽ ഇട്ടിര യാക്കോബ് (88) അന്തരിച്ചു. ഭാര്യ: റോസി, താണിശ്ശേരി പോട്ടേപ്പറമ്പൻ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഫിലോമിന (സ്പെയിൻ), ലിസി, ഡേവീസ് (െസ്പയിൻ), ഷൈജു (സ്പെയിൻ), ഷൈജി. മരുമക്കൾ: ഡൊമനിക്, ഷൈജ, നീതു, ഷാജു.

14 hr ago


മജീദ്

ഫോർട്ട്‌കൊച്ചി: കുന്നുംപുറം പര്യേദനം വീട്ടിൽ പരേതനായ അലിയാരുടെ മകൻ മജീദ് (60) അന്തരിച്ചു. ഭാര്യ: പരേതയായ സഫല. മക്കൾ: ഷെമീർ, സജീന, ഷെജീന. മരുമക്കൾ: രുക്‌സാന, സബീർ.

14 hr ago


അജ്മൽ

മട്ടാഞ്ചേരി: ലോബോ ജങ്‌ഷന്‌ സമീപം ചെറിയ മാളോത്തുപറമ്പിൽ ഹംസുവിന്റെ മകൻ അജ്മൽ (33) അന്തരിച്ചു. ഭാര്യ: സഹല. മകൾ: ഐഷ. ഖബറടക്കം വ്യാഴാഴ്ച 12-ന് പടിഞ്ഞാറേക്കോട് മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ.

14 hr ago


പ്രസന്ന നായർ

പൊന്നുരുന്നി: കുഞ്ഞൻ ബാവ റോഡ് നിരഞ്ജനയിൽ (കെ.ആർ.ആർ.എ.-11) പ്രസന്ന നായർ (62) അന്തരിച്ചു. ഹോം മേക്കറിന്റെ സ്ഥാപകയാണ്. പാലക്കാട് കോന്തത്ത് വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ഡോ. കെ.എം. രമേഷ് നായർ. മക്കൾ: അജയ് നായർ, അർജുൻ നായർ, മരുമകൾ: മഞ്ചു. സംസ്കാരം വ്യാഴാഴ്ച നാലിന് രവിപുരം ശ്മശാനത്തിൽ.

14 hr ago


എ.എ. തോമസ്

ഫോർട്ട്‌കൊച്ചി: അമരാവതി മുല്ലവളപ്പ് റോഡ് അത്തിപ്പൊഴി വീട്ടിൽ പരേതനായ ആൻഡ്രൂസിന്റെ മകൻ എ.എ. തോമസ് (64) അന്തരിച്ചു. ഭാര്യ: അന്ന തോമസ്. മക്കൾ: അനു, മിനു, ജിനു. മരുമക്കൾ: ജസ്റ്റിൻ, ജോഷി.

14 hr ago


എം.എം. പൊന്നപ്പൻ

കവളങ്ങാട്: ഊന്നുകൽ ചേനാത്തുകുഴിയിൽ എം.എം. പൊന്നപ്പൻ (67) അന്തരിച്ചു. ഭാര്യ: ആശ. മക്കൾ: എൽദോസ്, മനു, മീനു. മരുമക്കൾ: ബിബി, റിയ. സംസ്കാരം വ്യാഴാഴ്ച 3-ന് കുട്ടമംഗലം നമ്പൂരിക്കൂപ്പ് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

14 hr ago