മധുരയിൽ മദ്യപാന നിരോധം ആരംഭിച്ചു പതിനെട്ട് കോൺഗ്രസ്സ് വളണ്ടിയർമാരെ അറസ്റ്റ് ചെയ്തിരിക്കുന്നു


ആ നാളിൽ... 10 ജൂലായ്‌ 1923

മദ്യനിരോധനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വൊളന്റിയർമാർ മധുരയിൽ നടത്തിയ പ്രതിഷേധത്തിന്റെ റിപ്പോർട്ട്

മധുര, ജൂലായി 7
മധുരയിലെ കോൺഗ്രസ്സ് കമ്മിറ്റിക്കാർ മദ്യപാനനിരോധപരിശ്രമം ജാഗ്രതയായി ആരംഭിച്ചിരിക്കുന്നു. നഗരത്തിലുള്ള എല്ലാ മദ്യഷാപ്പുകളുടെയും മുമ്പിൽ വളണ്ടിയർമാർ ചെന്നു നിന്നു മദ്യം ഉപയോഗിക്കാതിരിക്കുവാൻ എല്ലാവരോടും ഉപദേശിക്കുവാൻ തിങ്കളാഴ്ച ആരംഭിച്ചു. ഇന്നലെ വൈകുന്നേരം പോലീസ് സുപ്രഡേണ്ടും, ഇൻസ്‌പെക്ടറും, സബ്ബ് ഇൻസ്‌പെക്ടറും, ഡിപ്യൂട്ടി കലക്ടറും, സബ്ബ് മജിസ്‌ത്രേട്ടും ഒരു ഷാപ്പിന്റെ അടുക്കെ എത്തി. വളണ്ടിയർമാരോടു ഷാപ്പിൽനിന്നു 200 വാര ദൂരത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. തങ്ങളുടെ നായകന്റെ കല്പന മാത്രമെ തങ്ങൾ അനുസരിക്കുകയുള്ളു എന്ന് വളണ്ടിയർമാർ മറുപടി പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ നായകൻതന്നെ അവരോടു അപ്രകാരം ചെയ്‌വാൻ ആവശ്യപ്പെടുകയും അവർ ഉടനെ അതനുസരിച്ച് 200 വാര ദൂരത്ത് ചെന്നു നിന്നു അവരുടെ പ്രവൃത്തി നടത്തുകയും ചെയ്തു. അധികം താമസിക്കാതെ പ്രത്യേക പോലീസ് സ്ഥലത്തെത്തി 12 വളണ്ടിയർമാരെ അറസ്റ്റ്‌ചെയ്തു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..