അറുപതുകളിൽ ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയുടെ രണ്ടാമത്തേതുമായ ന്യൂക്ലിയർ റിയാക്ടർ ട്രോംബെയിൽ തുടങ്ങിയതിന്റെ വാർത്ത
ബോംബേ, ജൂലായ് 10
ഏഷ്യയിലേക്ക് വെച്ച് ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ആറ്റം റിയാക്ടർ ഇന്നു രാവിലെ ഇവിടെ പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. കനഡ-ഇന്ത്യാ റിയാക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഈ റിയാക്ടർ, ഇന്നു രാവിലെ 5.30 ന്നു പ്രവർത്തിച്ചു തുടങ്ങിയെന്നു ആറ്റംശക്തി ചെയർമാൻ ഡോ. എച്ച്.ജെ. ഭാഭ ഇന്നു വൈകുന്നേരം ഇവിടെ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. ട്രോമ്പേയിൽ ആറ്റംശക്തി ഗവേഷണത്തിന്നുള്ള ഇന്ത്യൻ നേഷനൽ സെൻടറിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. സെർലിന എന്നറിയപ്പെടുന്ന മൂന്നാമത്തെ റിയാക്ടറിന്റെനിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..