1973-ൽ തൊടുത്തുവിട്ട അമേരിക്കയുടെ സംരംഭമായ സ്‌കൈലാബ് ആറുവർഷത്തിനുശേഷം ഇന്ത്യൻ സമുദ്രത്തിൽ വീണതിന്റെ വാർത്ത
വാഷിങ്ങ്ടൺ, ജൂലായ് 11
എരിയുന്ന ഒരു കൂറ്റൻ അഗ്നിഗോളമായി ശൂന്യാകാശത്തു നിന്നു ഭൂമിയിലേക്ക് കുതിച്ചെത്തിയ സ്‌കൈലാബ് തകർന്നു പശ്ചിമ ആസ്‌ത്രേലിയയുടെ കുറേ ദൂരെ ഇന്ത്യാ സമുദ്രത്തിൽ രാത്രി 10 മണിക്കു വീണു.
സ്‌കൈലാബിന്റെ ഏറ്റവും വലുതും 2270 കിലോഗ്രാം തൂക്കമുള്ളതുമായ അവശിഷ്ടം ശരിക്കും കടലിൽ തന്നെയാണ് വീണത്. ചെറിയ കഷ്ണങ്ങൾ സ്‌കൈലാബിന്റെ വീഴ്ചയുടെ ഊക്കിൽ ഇന്ത്യാസമുദ്രത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കു പിൻതള്ളപ്പെട്ടുകൊണ്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..