തൃശ്ശിവപേരൂരിലെ ഘോഷയാത്ര


ആ നാളിൽ... 15 ജൂലായ്‌ 1927

ദാരിദ്ര്യം അകറ്റാനും ഖദർ ധരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് തൃശ്ശൂരിൽ നടന്ന ഒരു ഘോഷയാത്രയുടെ റിപ്പോർട്ട്

തൃശ്ശിവപേരൂർ, ജൂലായി 12
മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഇന്നുവൈകുന്നേരം നാലരമണിക്കുശേഷം സ്ഥലം വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്കൽനിന്നും ഒരു തക്ലി ഘോഷയാത്ര പുറപ്പെട്ടു. വിദ്യാർത്ഥികളും അദ്ധ്യാപകന്മാരും വക്കീലന്മാരും മറ്റു പൊതുജനങ്ങളും അണിയായി നിരന്നു പ്രാർത്ഥനാഗീതങ്ങളും ദേശീയഗാനങ്ങളും പാടി തക്ലി തിരിച്ചുകൊണ്ടു പോകുന്ന കാഴ്ച രസകരമായിരുന്നു. അണിയുടെ മുമ്പിലും പിമ്പിലും പൊങ്ങിക്കാണായ വലിയ ശീലകളിന്മേൽ 'ദാരിദ്ര്യത്തെ അകറ്റുവിൻ' 'ഖദർ ധരിക്കുവിൻ' 'തക്ലി തിരിക്കുവിൻ' ‘നൂൽ നൂൽക്കുവിൻ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..