ത്രിശക്തിസമ്മേളനത്തിന്നുള്ള രംഗം ഒരുങ്ങി സ്റ്റാലിൻ-ട്രൂമാൻ കൂടിക്കാഴ്ച


ആ നാളിൽ... 18 ജൂലായ്‌ 1945

ലോകയുദ്ധത്തോടനുബന്ധിച്ച് നടന്ന ത്രിശക്തി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നതിന്റെ വാർത്ത

ലണ്ടൻ, ജൂലായ് 17
ത്രിശക്തികളുടെ പട്ടാളത്തലവന്മാരും സാങ്കേതികവിദഗ്ദ്ധന്മാരും സമ്മേളനത്തിന്നു പ്രാരംഭമായുള്ള കൂടിയാലോചനകൾ ആരംഭിച്ചിരിക്കുന്നുവെന്ന ജർമ്മൻതലസ്ഥാനത്തുനിന്നുള്ള റിപ്പോർട്ടിൽനിന്നൂഹിക്കേണ്ടതു ശരിക്കുള്ള ത്രിശക്തിസമ്മേളനം ഇന്നു രാത്രി തുടങ്ങുമെന്നാണ്. ഇന്നു രാവിലെ സ്റ്റാലിനും റഷ്യൻ വിദേശമന്ത്രി മോളട്ടോവും ഉച്ചയ്ക്കു മുമ്പു പ്രസിഡണ്ട് ട്രൂമാനെ പോയി കണ്ടു. അവർ ഒരു മണിക്കൂർ നേരത്തോളം സംസാരിച്ചു. അമേരിക്കൻ വിദേശസിക്രട്ടറി ബയേൺസും സംഭാഷണത്തിൽ പങ്കെടുത്തിരുന്നു. അതിന്നുശേഷം അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു. അപ്പോഴേക്കു ട്രൂമാന്റെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറൽ ലീഹിയും എത്തിച്ചേർന്നു. സ്റ്റാലിൻ ട്രൂമാന്റെ വലത്തുഭാഗത്താണിരുന്നത്. അതിനെത്തുടർന്നു അവർ ഒരു ചെറുതടാകത്തിലേക്കു എത്തിനോക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽവെച്ചു ഫോട്ടോഗ്രാഫർമാർക്കു നിന്നുകൊടുത്തു. അനന്തരം സ്റ്റാലിൻ മടങ്ങി.   

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..