മനുഷ്യൻ ആദ്യമായി ചന്ദ്രഗോളത്തിൽ ചെന്നിറങ്ങി


ആ നാളിൽ...

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രം രേഖപ്പെടുത്തിയ വാർത്ത

പാരീസ്, ജൂലായ് 21
പ്രപഞ്ചത്തിന്റെ ചരിത്രത്തിലാദ്യമായി മനുഷ്യൻ ഇന്ന് പുലർച്ചയ്ക്കു മുമ്പ് 1-48ന്ന് ചന്ദ്രഗോളത്തിൽ ചെന്നിറങ്ങി പുതിയ ഒരു യുഗപ്പിറവി സൃഷ്ടിച്ചിരിക്കുന്നു. അമേരിക്കയിലെ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ഇ ആൽഡ്രിനും അപ്പോളോ 11 ലെ ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ചന്ദ്രനിൽ ചെന്നിറങ്ങി സുഖമായിരിക്കുകയാണ്. മോഹനസ്വപ്‌നങ്ങളെ തട്ടിയുണർത്തിക്കൊണ്ട് യുഗങ്ങളായി രാത്രികാലങ്ങളിൽ മനുഷ്യനെ മാടിവിളിക്കാറുള്ള അമ്പിളിമണ്ഡലം, അങ്ങിനെ മനുഷ്യന്റെ അദമ്യമായ ധീരസാഹസികതയുടെ വിസ്മയകരവും വിജയപ്രദവുമായ ആക്രമണത്തിനു വിധേയമായിരിയ്ക്കുകയാണ്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..