കവി തിലകൻ കുണ്ടൂർ അന്തരിച്ചു


ആ നാളിൽ... 24 ജൂലായ്‌ 1936

സുപ്രസിദ്ധ കവിയും സാഹിത്യകാരനും.വള്ളത്തോളിന്റെ പ്രസ്താവന

(സ്വന്തം ലേഖകൻ)
തൃശ്ശിവപേരൂർ, ജൂലായി 21
കവിതിലകൻ കുണ്ടൂർ നാരായണമേനോൻ അവർകൾ ബി എ ഇന്നലെ വൈകുന്നേരം 7 മണിക്കു തിരുവമ്പാടിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽവെച്ചു അന്തരിച്ചുപോയ വർത്തമാനം വ്യസനപൂർവ്വം രേഖപ്പെടുത്തിക്കൊള്ളുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന്നു 75 വയസ്സു പ്രായമായിരുന്നു.
കവിസാർവ്വഭൌമൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ എന്നീ കവികളുടെ ഒരുമിച്ചാണ് ശ്രീമാൻ കുണ്ടൂർ നാരായണമേനോൻ ഭാഷാ സാഹിത്യരംഗത്തിൽ പ്രവേശിച്ചതു. ഒരുത്തമ ഭാഷാകവിയായ അദ്ദേഹം അന്നത്തെ കവിമണ്ഡലത്തിൽ അപ്രതിമമായ ഒരു സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. രഘുവംശം, കുമാരസംഭവം, മേഘസന്ദേശം എന്നീ കാളിദാസ കൃതികളുടെ പരിഭാഷകനെന്ന നിലയിലും കോമൻ, കോമപ്പൻ ആദിയായ നാലു ഭാഷാകാവ്യങ്ങളുടെ കർത്താവെന്ന നിലയിലും അദ്ദേഹത്തിന്നു ഭാഷാ സാഹിത്യത്തിൽ ശാശ്വതമായ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..