'കൽക്കത്ത' 'കാളികട്ട' ആയി മാറ്റണം അന്വേഷണക്കമ്മിറ്റിയുടെ ശുപാർശി


ആ നാളിൽ... 25 ജൂലായ്‌ 1950

ഇന്ന് കൊൽക്കത്ത എന്ന പേരിലുള്ള പഴയ കൽക്കത്തയ്ക്ക് ‘കാളികട്ട’ എന്ന പേര് നിർദേശിച്ചുകൊണ്ട് 1950-ൽ വന്ന ഒരു വാർത്ത

കൽക്കത്ത, ജൂലായ് 23
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മാത്രമല്ല ഏഷ്യയിലെയും നഗരങ്ങളിൽ പ്രഥമ സ്ഥാനം അർഹിക്കുന്നതും 260 കൊല്ലം പഴക്കമുള്ളതുമായ കൽക്കത്ത (ജനസംഖ്യ 60 ലക്ഷം) ഒരുപക്ഷെ 'കാളിക്കട്ട'യായി മാറാൻ ഇടയുള്ളതായി അറിയുന്നു. പശ്ചിമബംഗാൾ ഗവർമ്മണ്ട് പഴയ സ്ഥലനാമങ്ങളെ പരിഷ്‌കരിക്കുന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ടുചെയ്യുവാനായി നിയമിച്ചിരുന്ന കമ്മിറ്റിയാണ് ഈ മാറ്റം ശുപാർശി ചെയ്തിരിക്കുന്നത്. 1690 ൽ ജോബ്ചർനോക്ക് എന്ന ഒരു ഇംഗ്ലീഷുകാരനാണ് ഈ നഗരത്തിന്റെ സ്ഥാപകൻ. പഴയ പേരുകൾ ഉപേക്ഷിക്കാൻ ഇടയുള്ള മറ്റു സ്ഥലങ്ങൾ പ്ലാസ്സി (പലാസി), കിഡർപൂർ (ക്ഷിതിർപൂർ), ഗാഞ്ചസ് (ഗംഗ), ഹുഗ്ലി (ഭാഗീരഥി), ബറാക്ക്പൂർ (ബറക്പൂർ), ചൌറിങ്കി (ചൌരങ്കി) എന്നിവയാണ്.
-പി ടി ഐ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..