വയനാട് കോളനിയിൽ ഗവ്യവ്യവസായകേന്ദ്രം സഹകരണസംഘാടിസ്ഥാനത്തിൽ


ആ നാളിൽ... 26 ജൂലായ്‌ 1962

വയനാട് ജില്ലയിലെ അമ്പലവയലിൽ ഒരു ­പരസ്പരസഹായ സംഘാടിസ്ഥാനത്തിൽ ­ഡെയറിഫാം തുടങ്ങുന്ന പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകിയ വാർത്ത

കോഴിക്കോട്, ജൂലായ് 25
വയനാട് കോളനിയിൽപ്പെട്ട അമ്പലവയലിൽ പരസ്പരസഹായ സംഘാടിസ്ഥാനത്തിൽ ഒരു ഡെയരിഫാം തുടങ്ങുന്നതിന്നുള്ള പദ്ധതി കേരള ഗവർമ്മെണ്ട് അംഗീകരിക്കയും പദ്ധതിയുടെ സാമ്പത്തികവശം വിശദീകരിച്ചുകൊണ്ടു കോഴിക്കോട് ജില്ലാകലക്ടർ ഗവർമ്മെണ്ടിലേക്ക് റിപ്പോർട്ടുസമർപ്പിക്കുകയും ചെയ്തിട്ടുള്ളതായറിയുന്നു.
പദ്ധതിക്ക് ഒട്ടാകെ 6 ലക്ഷം ക യോളം ചെലവു കണക്കാക്കീട്ടുണ്ട്. വയനാട് കോളനിയിലെ കൃഷിക്കാർക്കു ഒരു തൊഴിൽ നൽകേണ്ട ഉദ്ദേശ്യത്തോടു കൂടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..