മായാതെ മനുഷ്യന്റെ കാൽപ്പാടുകൾ


ഷിനോയ്‌ മുകുന്ദൻ

അറിവിൻ നുറുങ്ങുകൾ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി 50 വർഷമായി. അന്ന് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ബസ് ആൽഡ്രിനും നടന്നതിന്റെ കാലടിപ്പാടുകൾ ഇപ്പോഴും ചന്ദ്രനിൽ മായാതെ കിടപ്പുണ്ടത്രേ. ആ ചരിത്രനേട്ടത്തിന്റെ അമ്പതാം വാർഷികത്തിൽ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് നാസ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ദൃശ്യമാണ് നാസ ട്വിറ്ററിൽ പങ്കുവെച്ചത്.

അപ്പോളോ-11 പേടകം ഇറങ്ങിയ സ്ഥലത്തേക്ക് സൂം ചെയ്തിറങ്ങുന്ന വീഡിയോയിൽ 1969 ജൂലായ് 20-ന് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി നടന്ന കാലടിപ്പാടുകൾ ഇപ്പോഴും കാണാമെന്ന് നാസ പറയുന്നു.

1969 ജൂലായ് 16-നാണ് കേപ് കെന്നഡി സ്പേസ് സെന്ററിൽനിന്ന് അപ്പോളോ-11 വിക്ഷേപിച്ചത്. കമാൻഡറായ നീൽ ആംസ്‌ട്രോങ്, ലൂണാർ മൊഡ്യൂൾ പൈലറ്റായ എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. ഇതിൽ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനുമാണ് ഈഗിൾ എന്ന പേടകത്തിൽ ചന്ദ്രനിൽ ഇറങ്ങിയത്. ഈ സമയം ചന്ദ്രന്റെ ഭ്രമണപഥത്തിൽ കൊളംബിയ എന്ന കമാൻഡ് മൊഡ്യൂളിന്റെ നിയന്ത്രണച്ചുമതലയായിരുന്നു മൈക്കൽ കോളിൻസിന്.

ചന്ദ്രനിലിറങ്ങി 21 മണിക്കൂർ 36 മിനിറ്റ് ആംസ്‌ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ ചെലവഴിക്കുകയും മണ്ണും കല്ലുമെല്ലാം അടങ്ങുന്ന സാംപിളുകൾ ശേഖരിച്ചു. ശേഷം ഈഗിൾ പേടകത്തിൽ ഉയർന്ന് ഭ്രമണപഥത്തിലുണ്ടായിരുന്ന കമാൻഡ് മൊഡ്യൂളിലേക്ക് മടങ്ങുകയുംചെയ്തു. ഈ കമാൻഡ് മൊഡ്യൂളിലാണ് മൂവരും ഭൂമിയിൽ തിരികെയെത്തിയത്.

50 വർഷത്തിനുശേഷം വീണ്ടും ചന്ദ്രനിലേക്ക്‌ പോവാനും അവിടെ മനുഷ്യരുടെ സ്ഥിരംസാന്നിധ്യമുറപ്പിക്കാനുമുള്ള ലക്ഷ്യങ്ങളോടുകൂടി ആർട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നാസ.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..