കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടും പ്രസിഡണ്ടിന്റെ പ്രഖ്യാപനം ഇന്നു


ആ നാളിൽ... 31 ജൂലായ്‌ 1959

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഭരണം ഏർപ്പെടുത്തുന്നതുമായി സംബന്ധിച്ച വാർത്ത

ന്യൂഡൽഹി, ജൂലായ് 30
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവർമ്മെണ്ട് നാളെ അധികാരഭ്രഷ്ടമാവുമെന്നു കരുതപ്പെടുന്നു. നാളെ പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് ഭരണഘടനയിലെ 356 ആം വകുപ്പനുസരിച്ച് ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നെഹ്‌റു ഇന്നു വൈകുന്നേരം പ്രസിഡണ്ടിനെ കണ്ടു. കേരള ഗവർണ്ണരുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഇന്ത്യാഗവർമ്മെണ്ട് രൂപീകരിച്ച അഭിപ്രായം അപ്പോൾ അദ്ദേഹം പ്രസിഡണ്ടിനെ ഔപചാരികമായി അറിയിച്ചുവെന്ന് റിപ്പോർട്ടുണ്ട്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..