ഔപചാരികമായ അധികാരകൈമാറ്റം ആഗസ്ത് 14നു അർദ്ധരാത്രിയിലെ നടപടികൾ


ആ നാളിൽ... 01 ഓഗസ്റ്റ്‌ 1947

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള നടപടികളുടെ തീരുമാനങ്ങൾ എടുക്കുന്നതിനു ചേർന്ന ജനപ്രതിനിധിസഭയുടെ യോഗത്തിന്റെ അവസാനദിവസത്തെ റിപ്പോർട്ട്

ന്യൂഡെൽഹി, ജൂലായി 31
ജനപ്രതിനിധിസഭയുടെ യോഗത്തിന്റെ അവസാനദിവസമാണിന്നു. ഇന്നത്തെ നടപടികളോടുകൂടി യോഗം നിർത്തിവെച്ചു. വരുന്ന യോഗത്തിലെ ആലോചനാവിഷയങ്ങളെക്കുറിച്ചു പ്രസിഡണ്ടു ഒരു പ്രസ്താവന ചെയ്തു. ആഗസ്ത് 14-ാംനു അർദ്ധരാത്രിക്കാണു ജനപ്രതിനിധിസഭ ഇനി യോഗം കൂടുന്നതു. ഇന്ത്യയുടെ മേലുള്ള ഭരണാധികാരം ഔപചാരികമായ നിലയിൽ ഇന്ത്യക്കു വിട്ടുകിട്ടുന്നതു അപ്പോഴാകുന്നു. സഭാനേതാവ് അന്നു ഔപചാരികമായ നിലയിൽ വൈസറോയിയുടെ വസതിയിലേക്കു പോയി മൌണ്ട്ബോറ്റൺ പ്രഭുവിന്നു ഗവർണർ ജനറൽസ്ഥാനം നൽകുന്നതും മന്ത്രിസഭാമെമ്പർമാരുടെ പേരുകൾ അദ്ദേഹത്തെ അറിയിക്കുന്നതും ആയിരിക്കും. പിറ്റേന്നു രാവിലെ 10 മണിക്കു സഭ വീണ്ടും യോഗം കൂടുന്നതായിരിക്കും.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..