സ്വാതന്ത്ര്യോദയത്തിൽ ഇന്ത്യക്കുള്ള വികാരങ്ങൾ


ആ നാളിൽ... 02 ഓഗസ്റ്റ്‌ 1947

ജവഹർലാൽ നെഹ്‌റുവിന്റെ പ്രസ്താവന

'അസാധാരണവും അമ്പരപ്പുനിറഞ്ഞതും ആയ ഒരു മനസ്ഥിതിയിലാണു ഇന്ത്യ ഇപ്പോഴുള്ളത്. ഇപ്പോൾ സിദ്ധിച്ചിട്ടുള്ള നേട്ടത്തിൽ ഒരു ശാന്തമായവിശ്വാസവും വിജയഭാവവും ഇന്ത്യക്കുണ്ട്; എന്നാൽ അതേ അവസരത്തിൽതന്നെ കഴിഞ്ഞ ഒരു കൊല്ലകാലത്തിലുണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ നാട്ടിന്റെ ചില ഭാഗങ്ങൾ വിട്ടുപോയിട്ടുള്ളതിലും ഇന്ത്യക്ക് അഗാധമായ വ്യസനവുമുണ്ട്' എന്നു പണ്ഡിത ജവഹർലാൽ നെഹ്‌റു അമേരിക്കയിലെ ന്യൂ റിപ്പബ്ലിക്ക് മാസികക്കയച്ചിട്ടുള്ള ഒരു കത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
പണ്ഡിതനെഹ്‌റു തുടർന്നു: ദേശീയവും സാർവ്വദേശീയവുമായ വിഷമകൃത്യങ്ങളെ നേരിടേണ്ടിയിരിക്കുന്നുവെന്നു ഇന്ത്യക്ക് തികച്ചും അറിയാം. ഇതു ഒരു പാകതയുണ്ടാക്കുന്ന വികാരമത്രെ; എന്നിട്ടും ഈ ഘട്ടത്തിൽ മുഴച്ചുനില്ക്കുന്നവികാരം തന്നിലും തന്റെ ഭാവിയിലും ഉള്ള അചഞ്ചലവിശ്വാസമാകുന്നു. ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്നുള്ള പദ്ധതികളുടെ പ്രവർത്തനത്തിന്നായി വിദേശങ്ങളിൽനിന്നുള്ള മൂലധനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായിരിക്കും, പക്ഷെ അതു ഇന്ത്യക്കു ആദായകരമായ വ്യവസ്ഥകളിന്മേൽ ആയിരിക്കും. ഇന്ത്യയിലെ വ്യവസായങ്ങളുടെമേലുള്ള നിയന്ത്രണം ഇന്ത്യക്കാരുടെ ഹസ്തങ്ങളിൽ തന്നെ നിക്ഷിപ്തമായിരിക്കുകയും വേണം. ഭാവിയിലെ സ്ഥിതികളെ സംബന്ധിച്ച് പ്രവചിക്കുക വിഷമമാണെങ്കിലും കൂടി ഇന്ത്യക്കും പാകിസ്ഥാന്നും പൊതുവായ പല കാര്യങ്ങളുമുണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു, പല രംഗങ്ങളിലും ഇന്ത്യയും പാകിസ്ഥാനും അന്യോന്യം സഹകരിക്കുകയുംവേണ്ടിവരും. ഈ സഹകരണമാകട്ടെ, കൂടുതൽ അടുത്ത ബന്ധങ്ങളിലേക്കും ഒരു സമയം ഒരു തരത്തിലുള്ള ഏകീകൃത നിലയിലേക്കും വഴി തെളിയിക്കേണ്ടതുമാകുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..