ഇന്ത്യാ ഡൊമിനിയൻ ഭരണഘടന


ആ നാളിൽ... 03 ഓഗസ്റ്റ്‌ 1947

സ്ഥിരമായ ഭരണഘടന വരുന്നതുവരെ തുടരേണ്ട ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള റിപ്പോർട്ട്

ന്യൂഡെൽഹി, ആഗസ്ത് 1
1935 ലെ ഇന്ത്യാഗവർമ്മെണ്ട് നിയമത്തെ, ഇപ്പോഴത്തെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിലെ 9 ആം വകുപ്പുപ്രകാരം ഗവർണ്ണർജനറാൾക്ക് ലഭിക്കുന്ന അധികാരം പ്രയോഗിച്ച്, ഭേദപ്പെടുത്തുന്നതിന്റെ കരടു തെയ്യാറാക്കപ്പെട്ടിരിക്കുന്നു. എല്ലാ ഇന്ത്യൻ നേതാക്കൾക്കും ഇതിന്റെ കോപ്പികൾ അയച്ചുകൊടുത്തിട്ടുണ്ട്. ജനപ്രതിനിധിസഭ ഒരു സ്ഥിരമായ ഭരണഘടന തെയ്യാറാക്കി നടപ്പിൽവരുത്തുന്നതുവരെക്കും ഒരു ഭരണഘടനയുണ്ടായിരിക്കാൻ വേണ്ടിയാണിത്. ഇന്ത്യാഡൊമിനിയനെസംബന്ധിക്കുന്ന കരടുവ്യവസ്ഥയാണ് ഇപ്പോൾ തെയ്യാറായിട്ടുള്ളത്. 1933 ലെ ഇന്ത്യാഗവർമ്മെണ്ടു നിയമത്തിലെ ഏകദേശം 105 വകുപ്പുകൾ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നു. നിയമസഭാമെമ്പർമാരും നീതിന്യായവകുപ്പുദ്യോഗസ്ഥന്മാരും ചക്രവർത്തിമഹാരാജാവിനോടു കൂറുള്ളവരായിരിക്കാൻ പ്രതിജ്ഞചെയ്യണമെന്നുള്ള നിശ്ചയം ഉപേക്ഷിച്ചുകളഞ്ഞിട്ടുള്ള വകുപ്പുകളിൽ ഉൾപ്പെടും.
ഗവർണ്ണർമാരുടേയും ഗവർണ്ണർജനറാളുടേയും ശമ്പളബത്തകളെ സംബന്ധിക്കുന്ന വകുപ്പ് ഇപ്പോൾ ആലോചനയിലിരിക്കുന്നു.
നിയമസമാധാനങ്ങളുടെ പരിപാലനകാര്യത്തിലും ന്യൂനപക്ഷരക്ഷ, നാട്ടുരാജാക്കന്മാരുടെ അവകാശങ്ങൾ രക്ഷിക്കുക, നാട്ടുരാജാക്കന്മാരുടെ അന്തസ്സു പാലിക്കുക എന്നീ കാര്യങ്ങളിലും ഗവർണ്ണർജനറാൾക്കും ഗവർണ്ണർമാർക്കും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നു നിശ്ചയിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞിരിക്കുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..