പുതിയ ഗവർണ്ണർമാരെ നിയമിച്ചു


ആ നാളിൽ... 04 ഓഗസ്റ്റ്‌ 1947

ഓഗസ്റ്റ്‌ 15 മുതൽ ഇന്ത്യൻ ഡൊമിനിയന്റെ ഭാഗമായിത്തീരുന്ന വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള വാർത്ത

ലണ്ടൻ, ആഗസ്ത് 3
ആഗസ്ത് 15 നു മുതൽ റിയർ അഡ്മിറൽ വൈക്കൗണ്ട് ബാറ്റനെ ഇന്ത്യൻ ഡൊമീനിയന്റെയും മി മുഹമ്മദലി ജിന്നയെ പാകിസ്ഥാൻ ഡൊമീനിയന്റെയും ഗവർണ്ണർ ജനറൽമാരായി നിയമിക്കുന്നതിന്നു ബ്രിട്ടീഷ് രാജാവിന്റെ ഔപചാരികമായ അനുമതി ലഭിച്ചിരിക്കുന്നു.
ഗവർണ്ണർമാർ
ആഗസ്ത് 15 നു മുതൽക്കു ഇന്ത്യാ ഡൊമീനിയന്റെ ഭാഗമായിത്തീരുന്ന താഴെപറയുന്ന സംസ്ഥാനങ്ങളിലെ ഗവർണ്ണർമാർ അതേ സംസ്ഥാനങ്ങളിൽ ഗവർണ്ണർമാരായി തുടരാൻ സമ്മതിച്ചിട്ടുണ്ട് എന്നു ഇന്ത്യാ ഓഫീസിൽനിന്നുള്ള ഒരൗദ്യോഗിക അറിയിപ്പിൽ പറയുന്നു:
ലഫ്ടനന്റ് ജനറൽ സർ എഡ്വേർസ് ആർച്ചിബാൾഡ്‌നൈ-മദിരാശി ഗവർണ്ണർ, സർ മുഹമ്മദ്‌സലേ അക്ബർഹൈടരി-ആസ്സാംഗവർണ്ണർ.
രാജാവ് മറ്റു സംസ്ഥാനങ്ങളിലേയ്ക്കും താഴെപറയുന്നവരെ ആഗസ്ത് 15 നു മുതൽ ഗവർണ്ണർമാരായി നിശ്ചയിച്ചിരിക്കുന്നു.
ഇന്ത്യാ ഡൊമീനിയൻ: മി ചക്രവർത്തി രാജഗോപാലാചാരി - പടിഞ്ഞാറൻ ബംഗാൾ
സർ ഛന്ദുലാൽമാധവലാൽ ത്രിവേദി
-കിഴക്കൻ പാഞ്ചാബ്, മി ജയറാംദാസ് ദൗലത്ത്‌റാം -ബീഹാർ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..