ആഗസ്ത് 15 ലെ സ്വാതന്ത്ര്യാഘോഷങ്ങൾ


ആ നാളിൽ... 07 ഓഗസ്റ്റ്‌ 1947

വിവിധ സംസ്ഥാനങ്ങളിൽ ആഗസ്ത് 15-ന്റെ ആഘോഷപരിപാടികളുടെ വാർത്തകൾ

മദിരാശി, ആഗസ്ത് 6
'മില്ലുകളുടെയും യന്ത്രശാലകളുടെയും ചായ, കാപ്പി മുതലായ തോട്ടങ്ങളുടെയും ഉടമസ്ഥന്മാർ തങ്ങളുടെ തൊഴിലാളികൾക്ക് ആഗസ്ത് 15ഉം 16ഉം ദിവസങ്ങൾ, സ്വാതന്ത്ര്യാഘോഷം പ്രമാണിച്ച് ശമ്പളത്തോടുകൂടി ഒഴിവുദിവസങ്ങളാക്കുന്നതായിരിക്കുമെന്നു മദിരാശിഗവർമ്മെണ്ടു പ്രതീക്ഷിക്കുന്നു' എന്നു ഒരു ഗവർമ്മെണ്ട് അറിയിപ്പ് പ്രസ്താവിക്കുന്നു.
മധുരയിലെ എല്ലാ വസ്ത്രമില്ലുകളുടെയും ഗതാഗത സ്ഥാപനങ്ങളുടെയും ഭാരവാഹികൾ ആഗസ്ത് 15 ഉം 16 ഉം ദിവസങ്ങൾ ഒഴിവുദിവസങ്ങളാക്കിയിരിക്കുന്നു.
മദിരാശി
തടങ്ങൽകാരുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയതടവുകാരും ആഗസ്ത് 15 നു ക്ക് തക്കവണ്ണം വിട്ടയക്കപ്പെടുന്നതായിരിക്കുമെന്നറിയുന്നു.
ആഗസ്ത് 15 നു എല്ലാ മരണശിക്ഷകളും ജീവപര്യന്തം തടവായി ചുരുക്കുന്നതായിരിക്കും. 10 കൊല്ലത്തെ തടവുശിക്ഷ അനുഭവിച്ചവരുടെ ബാക്കി ശിക്ഷാവിധി റദ്ദാക്കുന്നതുമായിരിക്കും.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..