ഇന്ത്യാ ആപ്പീസ് അടുത്ത ആഴ്ച അവസാനിക്കും ബ്രിട്ടീഷ് മന്ത്രിസഭയിൽ മാറ്റങ്ങൾ


ആ നാളിൽ... 08 ഓഗസ്റ്റ്‌ 1947

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മന്ത്രിസഭയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച വാർത്ത

ലണ്ടൻ, ആഗസ്ത് 6
ആഗസ്ത് 15 നു ഇന്ത്യാ പാകിസ്ഥാൻ ഡൊമിനിയനുകൾക്കു അധികാരം വിട്ടുകൊടുക്കുന്നതുകാരണം ബ്രിട്ടീഷ് മന്ത്രിസഭയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. ഈ മാറ്റങ്ങൾ വരുന്ന ആഴ്ച പ്രസിദ്ധപ്പെടുത്തുമെന്നു റോയ്ട്ടരുടെ രാഷ്ട്രീയലേഖകൻ പറയുന്നു.
ഇന്ത്യാ ഓഫീസ് ഇന്നത്തെ നിലയിൽ അടുത്ത ആഴ്ചയോടുകൂടി അവസാനിക്കും. ഇതിനെത്തുടർന്നു ഗവർമ്മേണ്ടിൽ താഴെപറയുന്ന മാറ്റങ്ങൾ വരുത്താനിടയുണ്ട്: (1) ഇപ്പോഴത്തെ ഇന്ത്യാ ബർമ്മാ അണ്ടർസെക്രട്ടറി മി അർതർ ഹെൻഡഴ്‌സൻ മേലിൽ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ബ്രിട്ടന്റെയും ഇടയ്ക്കുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുന്നതാണ്. (2) ഇപ്പോഴത്തെ ഇന്ത്യാ-ബർമ്മാ സെക്രട്ടരി ലിസ്‌റ്റോവൽപ്രഭു ബർമ്മയ്ക്കു അധികാരം വിട്ടുകൊടുക്കുന്നതുവരെക്കും ബർമ്മാ സ്റ്റേറ്റ് സിക്രട്ടരിയായി ജോലി തുടരും. (3) അർതർ ഹെൻഡേഴ്‌സൻ പുതിയ ഉദ്യോഗത്തിന്നു പുറമെ കോമൺസ് സഭയിൽ ബർമ്മാ അണ്ടർസെക്രട്ടരി എന്ന നിലയ്ക്കുള്ള ചുമതലകൾകൂടി നിർവ്വഹിക്കുന്നതാണ്. (4) കോമൺവെൽത്ത് റിലേഷൻസ് സെക്രട്ടരി മി അഡിസൺപ്രഭുവായിരിക്കും പുതിയ കോമൺവെൽത്ത് വകുപ്പിന്റെ ചാർജ്ജ് വഹിക്കുന്നതു. മി അർതർ ഹെൻഡേഴ്‌സൻ അദ്ദേഹത്തിന്നു കീഴിലായിരിക്കും.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..