‘‘ഇന്ത്യയിലെ മുഴുവൻ പൌരനാണു ഞാൻ’’ ഗാന്ധിജിയുടെ പ്രസ്താവന


ആ നാളിൽ... 10 ഓഗസ്റ്റ്‌ 1947

പശ്ചിമബംഗാളിലേക്കുള്ള യാത്രക്കിടെ പാറ്റ്‌നയിൽവെച്ച് ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മഹാത്മാഗാന്ധി നടത്തിയ പ്രസ്താവന

കൽക്കത്ത, ആഗസ്ത് 9
ഗാന്ധിജിയും സംഘവും ഇന്നു രാവിലെ പാറ്റ്‌നയിൽ നിന്നു ഇവിടെ എത്തി സോഡെപൂർ ആശ്രമത്തിൽ താമസിച്ചുവരുന്നു. പ്രധാനമന്ത്രി ഡോക്ടർ പി.സി. ഘോഷ് ഗാന്ധിജിയുമായി കൂടിയാലോചന നടത്തി
പാറ്റ്‌ന, ആഗസ്ത് 8
ഇന്ത്യയിലെ മുഴുവൻ പൌരനാണു താൻ ഇന്ത്യ ഭാഗിച്ചിട്ടുള്ളത് തന്നെ ബാധിക്കുന്നതല്ല ഭിന്നസമുദായങ്ങൾ തമ്മിൽ ഇനി വഴക്കടിക്കേണ്ട ആവശ്യമില്ല എന്ന ജിന്നയുടെ പ്രസ്താവനയെ താൻ ഓർക്കുന്നുണ്ട്' എന്നു ഗാന്ധിജി പ്രസ്താവിച്ചിരിക്കുന്നു. സെമിൻഡാർമാർ അവരുടെ ഭൂസ്വത്തുക്കൾ ഉപേക്ഷിക്കേണ്ടതാണെന്നു ഗാന്ധിജി ഉപദേശിച്ചു. നവഖലി സന്ദർശനത്തിന്നുശേഷം കുറച്ചുകാലം ബീഹാറിൽ
പാറ്റ്‌ന, ആഗസ്ത് 8
'നവഖലിയിൽ രണ്ടാഴ്ച താമസിച്ചതിന്നുശേഷം, ഈശ്വരനും ഗവർമ്മെണ്ടും കാര്യം മറിച്ചാക്കുന്നില്ലെങ്കിൽ, കുറച്ചുദിവസത്തോളം ബീഹാറിൽവന്നു താമസിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നു ഗാന്ധിജി ഇന്നു തന്റെ പ്രാർത്ഥനാനന്തരപ്രസംഗത്തിൽ അറിയിച്ചിരിക്കുന്നു. ഇന്നു വൈകുന്നേരം ഗാന്ധിജി കൽക്കത്തയിലേക്ക് പുറപ്പെട്ടു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..