പാക് പ്രസിഡണ്ട് ജനറൽ സിയാ വിമാനം തകർന്ന് മരിച്ചു


ആ നാളിൽ... 18 ഓഗസ്റ്റ്‌ 1988

പാകിസ്താന്റെ ആറാമത്‌ പ്രസിഡന്റും പാകിസ്താൻ ആർമിയുടെ രണ്ടാമത്തെ തലവനുമായ ജനറൽ സിയാ ഉൽ ഹഖ് കയറിയ വിമാനം മുൾട്ടാനു സമീപം തകർന്നുവീണതിന്റെ വാർത്ത.

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രസിഡണ്ട് ജനറൽ മുഹമ്മദ് സിയാ-ഉൽ-ഹഖ് ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനത്തിൽ അമേരിക്കൻ അംബാസിഡർ അർനോൾഡ് റാഫേലും ഉണ്ടായിരുന്നു. പ്രസിഡണ്ട് സിയായേയും അംബാസിഡറേയും വഹിച്ചുകൊണ്ട് ഭവൽപൂരിൽ നിന്ന് പറന്നുയർന്ന വിമാനം മുൾട്ടാന് അടുത്ത് തകർന്നുവീണ് രണ്ടുപേരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ റേഡിയോ പറഞ്ഞു. സിയായുടെ മരണത്തെത്തുടർന്ന് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഭവൽപൂരിൽ സൈനിക സങ്കേതങ്ങൾ പരിശോധിക്കുവാനുള്ള യാത്രയിലായിരുന്നു ജനറൽ സിയ, മുൾട്ടാനടുത്താണ് അത്യാഹിതം നടന്നത്.
ഭവൽപ്പൂരിൽ നിന്ന് പറന്നു പൊന്തിയ വിമാനം കുറച്ചു നിമിഷത്തിനുള്ളിൽ സ്‌ഫോടനത്തിൽ തകർന്നു.
സെനറ്റ് ചെയർമാൻ ഗുലാം ഇസ്ഹാഖ്ഖാൻ പ്രസിഡണ്ടിന്റെ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. ഇസ്ഹാഖ്ഖാൻ വിളിച്ചുകൂട്ടിയ മന്ത്രിസഭാ യോഗത്തിൽ മൂന്ന് സൈനികതലവന്മാരും പങ്കെടുത്തിരുന്നു. രാജ്യത്ത് 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാൻ എയർഫോഴ്‌സിന്റെ സി-130 ട്രാൻസ്‌പോർട്ട് വിമാനത്തിൽ 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് റേഡിയോ പിന്നീട് അറിയിച്ചു. ആരും രക്ഷപ്പെട്ടില്ല.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..