പ്രിയപ്പെട്ട കുഞ്ഞാക്ക


പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പ്രശ്നങ്ങൾ തീർക്കുന്നതിൽ മാന്യതപുലർത്തി

ആര്യാടൻ മുഹമ്മദിന്റെ വേർപാട് ജനാധിപത്യകേരളത്തിന് കനത്തനഷ്ടവും മതേതരചേരിക്ക് ഏറെ ആഘാതമുണ്ടാക്കുന്നതുമാണ്. നവകേരളത്തിന്റെ പുരോഗതിയിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിരപ്പോരാളിയായിരുന്ന ആര്യാടൻ കർമനിരതനായ സംഘാടകനും മികച്ച ഭരണാധികാരിയും ആരെയും ആകർഷിക്കുന്ന പ്രസംഗവൈഭവത്തിനുടമയുമായിരുന്നു.

നിയമസഭാ സാമാജികനെന്ന നിലയ്ക്കും മന്ത്രിയെന്നനിലയ്ക്കും കഴിവുതെളിയിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ പുലർത്തിയ ആത്മാർഥത ചോദ്യംചെയ്യപ്പെടാനാവാത്തതാണ്. കിഴക്കൻ ഏറനാട്ടിൽ ത്രിവർണപതാകയുടെ സാന്നിധ്യവും വിജയവും ആര്യാടനെമാത്രം ആശ്രയിച്ചായിരുന്നെന്ന് പറയുന്നതിൽ തെറ്റില്ല. ചെങ്കൊടിയുടെ പ്രഭാവത്തിനു മുകളിൽ കോൺഗ്രസ് കൊടിപാറിക്കുന്നതിൽ ആര്യാടൻ പുലർത്തിയ കർക്കശവും ആത്മാർഥവുമായ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്കുകൂടി മാതൃകയാണ്. മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാനും നിയമപരമായി അതു പരിഹരിക്കാൻ മാർഗങ്ങൾ ഉപദേശിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. ഭരണതലത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിജ്ഞാനവും പ്രശ്നങ്ങൾ തീർക്കുന്നതിൽ പുലർത്തിയ മാന്യതയും തന്ത്രവും പ്രശംസാവഹമാണ്. മലപ്പുറത്തെ തലമുതിർന്ന നേതാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമായി അവശേഷിക്കും. അദ്ദേഹത്തിന്റെ നല്ലഓർമകൾക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും മതേതരത്തെ ഊട്ടിയുറപ്പിക്കാനും സാധിക്കും. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട ‘കുഞ്ഞാക്ക’യായിരുന്ന ആര്യാടന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..