സിഗ്‌മണ്ട് ഫ്‌റോയ്ഡ് മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാതാവ്


ആ നാളിൽ... 26 സെപ്‌റ്റം. 1939

മാനസികാപഗ്രഥനത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്ന ഓസ്ട്രിയക്കാരൻ സിഗ്മണ്ട് ഫ്രോയ്‌ഡിന്റെ മരണവാർത്ത

ലണ്ടൻ, സപ്തെമ്പർ 24
മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാതാവായ പ്രഫസർ സിഗ്‌മണ്ട് ഫ്രോയ്ഡ് തന്റെ ലണ്ടൻ വസതിയിൽവെച്ച് ഇന്ന് അന്തരിച്ചുപോയിരിക്കുന്നു.
സിഗ്‌മണ്ട് ഫ്രോയ്ഡ് 1858 മെയ്‌മാസത്തിൽ മൊറാവ്യയിൽ ഫ്രീബർഗ്ഗ് എന്ന സ്ഥലത്തു ജനിച്ചു. അദ്ദേഹം വിയന്നയിൽവെച്ചു ഡോക്ടരുടെഭാഗം പഠിയ്ക്കുകയും ഒരാസ്പത്രി സർജ്ജനായി തീരുകയും ചെയ്തു. പിന്നീടു വിയന്നാ സർവ്വകലാശാലയിൽ ഒരദ്ധ്യാപകനായി ചേരുകയും 1886-ൽ ചാർകോടിന്റെ ശിഷ്യസ്ഥാനം വഹിയ്ക്കുവാൻ പാരീസ്സിലേയ്ക്കു പോവുകയും ചെയ്തു. കുറെകാലം അവിടെ കഴിച്ചുകൂട്ടി വിയന്നയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം ഞരമ്പുരോഗപ്രാസംഗികനായി നിയമിക്കപ്പെട്ടു; 1920ൽ അതേവിഷയത്തിൽ പ്രഫസറാക്കുകയും ചെയ്തു.
ഗവേഷണസമ്പ്രദായത്തിൽ ഒരു വമ്പിച്ച വിപ്ലവമുണ്ടാക്കിത്തീർത്ത അഗാധചിന്തകന്മാരിലൊരാളാണ് ഫ്രോയ്ഡ്. മനുഷ്യ ചിന്തയ്ക്കതീതമെന്നു കരുതപ്പെട്ടുപോന്നതും അന്ധകാരമയവുമായ ഉപബോധാവസ്ഥയെ സംബന്ധിച്ചു താൻ നടത്തിയ പര്യന്വേഷണങ്ങളുടെ ഫലമായി, അസാധാരണവും ചില സന്ദർഭങ്ങളിൽ ഭയങ്കരവുമായ വസ്തുതകളെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മറക്കപ്പെട്ടതോ അമർത്തപ്പെട്ടതോ ആയ ആശകളുടേയും ആഗ്രഹങ്ങളുടേയും വാസനകളുടേയും വെറും ഉപകരണങ്ങൾ മാത്രമാണ് മനുഷ്യരെന്നു അദ്ദേഹം സ്ഥാപിച്ചു.Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..