കിസാൻ മസ്ദൂർ പ്രജാപാർട്ടിയും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്നുണ്ടായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത് ജയപ്രകാശ് നാരായണനായിരുന്നു. മുംബൈയിൽ നടന്ന പാർട്ടി രൂപവത്‌കരണത്തിന്റെ വാർത്ത.
ബോംമ്പെ, സപ്തമ്പർ 26
ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും കിസാൻ മസ്ദൂർ പ്രജാപാർട്ടിയും തമ്മിലുള്ള വിലയനം ഇന്നു പ്രഖ്യാപിയ്ക്കപ്പെട്ടു. ഇരു കക്ഷികളുടേയും പ്രതിനിധികൾ ചേർന്ന് സംയുക്തസമ്മേളനത്തിന്നുശേഷമാണ് ഈ പ്രഖ്യാപനം. ആചാര്യ ജെ ബി കൃപലാനിയുടെ അധ്യക്ഷതയിൽ ഇവിടെ ഇന്നു സമ്മേളിച്ച സംയുക്തയോഗം വിലയനത്തെ അംഗീകരിയ്ക്കുന്ന പ്രമേയം പാസ്സാക്കി.
പുതിയ പാർട്ടിയുടെ പേർ പ്രജാ-സോഷ്യലിസ്റ്റ് പാർട്ടിയെന്നാവണമെന്ന് സമ്മേളനം തീരുമാനിച്ചു. മി. ജയപ്രകാശ് നാരായണനാണ് ഔപചാരികമായി പേർ നിർദ്ദേശിച്ചത്. പ്രതിനിധികൾ അത് ഐകകണ്‌ഠ്യേന സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..