അഞ്ച് സ്വർണം: പി .ടി. ഉഷ ചരിത്രം സൃഷ്ടിക്കുന്നു


ആ നാളിൽ... 30 സെപ്‌റ്റം. 1985

ജക്കാർത്തയിലെ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ അഞ്ച് സ്വർണംനേടി അത്‌ലറ്റിക്സിൽ ചരിത്രം സൃഷ്ടിച്ച പി.ടി. ഉഷയുടെ നേട്ടം ആ ദിവസത്തെ പത്രത്തിന്റെ പ്രധാനവാർത്ത ആയിരുന്നു

ജകാർത്ത: അഞ്ച് സ്വർണ്ണം നേടി ഇന്ത്യയുടെ മലയാളി ഒളിംപിക് താരം പിടി ഉഷ അന്തർദ്ദേശീയ അത്‌ലറ്റിക് രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. നൂറ്‌, ഇരുനൂറ്‌ മീറ്റർ സ്പ്രിന്റുകളിലും നാനൂറ്‌ മീറ്ററിലും നാനൂറ്‌ മീറ്റർ ഹർഡിൽസിലും ആയിരത്തി അറനൂറ് മീറ്റർ റിലെയിലും സ്വർണ്ണം പിടിച്ചെടുത്തുകൊണ്ട് അഞ്ച് ദിവസത്തെ ആറാമത് ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിലാണ് ഇന്ത്യൻ അത്‌ലറ്റിക്‌സിനെന്നും അഭിമാനിക്കാവുന്ന അസുലഭവും അപൂർവ്വവുമായ ഈ ബഹുമതി കൈവരിച്ചത്.



Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..